ബേക്കല്‍ ബീച്ചിലെ ജീവനക്കാരിയായ യുവതി മകനുമൊത്ത് കാമുകനോടൊപ്പം വീടുവിട്ടു
Jul 2, 2015, 13:17 IST
ചെറുവത്തൂര്‍: (www.kasargodvartha.com 02/07/2015) ബേക്കല്‍ ബീച്ചിലെ ജീവനക്കാരിയായ യുവതി മകനുമൊത്ത് കാമുകനോടൊപ്പം വീടുവിട്ടു. പിലിക്കോട് മടിവയലിലെ വിനോദിന്റെ ഭാര്യ രജനി എന്ന മോളി (40) യാണ് മകന് സങ്കീര്ത്തിനേയും (അഞ്ച്) കൂട്ടി കാമുകനായ അബിക്കൊപ്പം വീടുവിട്ടത്.
29ന് രാവിലെ തനിക്ക് എറണാകുളത്തെ ഹോട്ടലില്‍ ജോലിശരിയായിട്ടുണ്ടെന്നും അങ്ങോട്ടുപോകുമെന്നും മോളി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ഭര്‍ത്താവ് അവിടേക്ക് പോകാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ യുവതി പിന്നീട് മകനേയും കൂട്ടി കോയമ്പത്തൂര്‍ പാസ്റ്റ് പാസഞ്ചര്‍ ട്രെയിനില്‍ കയറി പോവുകയും പിന്നീട് ഭര്ത്താവിനെവിളിച്ച് ഗുരുവായൂരില്‍ തൊഴാന്‍ പോയതായി അറിയിച്ചിരുന്നു.
ഇതിന് ശേഷം കാമുകനായ അബിയും ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചിരുന്നു. പിന്നീട് സ്വിച്ച് ഓഫിലായ ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപത്തെ ടവര്‍ ലൊക്കേഷനാണ് കാണിക്കുന്നത്. അബിയും യുവതിയുടെകൂടെ ജോലി ചെയ്തുവരികയായിരുന്നു. ഭര്‍ത്താവ് വിനോദിന്റെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords : Cheruvathur, Missing, Love, Kerala, Son, Kasaragod, Housewife eloped with lover, Advertisement City Bag.