Donation | പാറപ്പള്ളി മഖാമിലേക്ക് നേർച്ചയായി കുതിരയെ ലഭിച്ചു; വെള്ളിയാഴ്ച ലേലം ചെയ്യും
Mar 28, 2024, 21:06 IST
അമ്പലത്തറ: (KasargodVartha) പാറപ്പള്ളി മഖാമിലേക്ക് നേർച്ചയായി കുതിരയെ ലഭിച്ചു. ആടുമാടുകൾ യഥേഷ്ടം നേർച്ചയായി ഇവിടെ കിട്ടാറുണ്ടെങ്കിലും ഇത് ആദ്യമായാണ് കുതിരയെ ലഭിച്ചത്. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം കുതിരയെ ലേലം ചെയ്ത് നൽകുമെന്ന് ജമാഅത് കമിറ്റി ഭാരവാഹികൾ അറിയിച്ചു. കുതിരയെ കാണാൻ നിരവധി പേരാണ് മഖാമിൽ എത്തിക്കൊണ്ടിരിക്കുന്നത്.
മുകാംബിക ബസ് ഉടമയും തോട്ടം ഉടമയുമായ വിദ്യാദരൻ, ബസ് ഡ്രൈവറായ മുഹമ്മദ് കുഞ്ഞിയെ ബന്ധപ്പെട്ട് കുതിരയെ വേണോയെന്ന് ചോദിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കുതിരയെ മഖാമിന് കൈമാറാമെന്ന് തീരുമാനിച്ചതെന്ന് ജമാഅത് സെക്രടറി ഉമർ കാസർകോട് വാർത്തയോട് പറഞ്ഞു. കുതിരയ്ക്ക് മുതിരയും തണ്ണിമത്തനും പുല്ലുമാണ് നൽകുന്നത്.
നിർധനരായ രോഗികൾക്കുള്ള ചികിത്സാ ചിലവ് ഉൾപെടെ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ പള്ളിയുടെ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്. കുതിരയെ ലേലം ചെയ്ത് വിറ്റാൽ കിട്ടുന്ന തുക കൊണ്ട് കുറച്ച് പേർക്ക് കൂടി സഹായം നൽകാം എന്നത് കൊണ്ടാണ് അതിന് തീരുമാനിച്ചതെന്ന് ഉമർ പറഞ്ഞു. കുതിരയെ പരിപാലിക്കാൻ മഖാം കമിറ്റിക്ക് പ്രയാസമാണെന്നതും ലേലം ചെയ്യാൻ തീരുമാനിച്ചതിൽ മുഖ്യ ഘടകമായി മാറിയിട്ടുണ്ട്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Donation, Parappalli Maqam, Malayalam News, Horse donated to Parappalli Maqam