Health Minister | കാസർകോട് മെഡികൽ കോളജ് ആരംഭിക്കാത്തതിനെ പറ്റി ക്ഷോഭിച്ച വിദ്യാർഥിയോട് ആരോഗ്യ മന്ത്രിയുടെ വൈകാരിക മറുപടി; 'ഞാൻ ഒരു മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും ഉദ്ഘാടനം ചെയ്യാൻ വന്നതല്ല, ആര് പറഞ്ഞ നുണയാണ് ഇതെന്ന് എനിക്കറിയില്ല'; അന്വേഷിക്കേണ്ട കാര്യത്തെ കുറിച്ച് സൂചിപ്പിച്ച് വീണാ ജോർജ്
Nov 9, 2023, 14:35 IST
കാസർകോട്: (KasargodVartha) തറക്കല്ലിട്ട് 11 വർഷം കഴിഞ്ഞിട്ടും കാസർകോട് മെഡികൽ കോളജ് ആരംഭിക്കാത്തതിനെ കുറിച്ച് ക്ഷോഭിച്ച വിദ്യാർഥിയോട് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വൈകാരിക മറുപടി. മെഡികൽ കോളജിന്റെ അവസ്ഥ അതേപടി നിലനിൽക്കുമ്പോൾ ഒരു മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്‌ഘാടനം ചെയ്യാനല്ലേ മന്ത്രി വന്നതെന്ന് വിദ്യാർഥി ചോദിച്ചപ്പോഴാണ് മന്ത്രി വൈകാരിക മറുപടി നൽകിയത്.
ഞാൻ ഒരു മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും ഉദ്ഘാടനം ചെയ്യാൻ വന്നതല്ല, ആര് പറഞ്ഞ നുണയാണ് ഇതെന്ന് എനിക്കറിയില്ല, എന്നെ കാസർകോട് കൊണ്ടുവരാതിരിക്കാൻ ശ്രമിച്ച മാഫിയെക്കുറിച്ചാണ് മോൻ അന്വേഷിക്കേണ്ടതെന്നായിരുന്നു മന്ത്രി വീണാ ജോർജിന്റെ പ്രതികരണം.
മോൻ പറഞ്ഞത് കാസർകോടിന്റെ ഒരു പൊതുവികാരമെന്ന് പറഞ്ഞായിരുന്നു മന്ത്രിയുടെ മറുപടി. ഒരു മെഡികൽ കോളജ് പണിയാൻ 10 വർഷം വേണമോ എന്നായിരുന്നു വിദ്യാർഥിയുടെ ചോദ്യം. ഒരു മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഒന്നരവർഷം കൊണ്ട് പണിതപ്പോൾ കാസർകോട് മെഡികൽ കോളജ് 10 വർഷമായും പ്രവർത്തനം തുടങ്ങിയില്ലെന്ന് വിദ്യാർഥി ചൂണ്ടിക്കാട്ടി.
2013 ലാണ് തറക്കല്ലിട്ടതെങ്കിലും 2016 ലാണ് മെഡികൽ കോളജിന്റെ പണി തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രിയായിരുന്ന ശൈലജ ടീചറായിരുന്നു അത് നിർവഹിച്ചത്. ഞാൻ മന്ത്രിയായി വരുമ്പോൾ എന്റെ മുഖ്യമന്ത്രി എന്നോട് പറഞ്ഞ കാര്യം ഇവിടെ ന്യൂറോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിക്കണം എന്നായിരുന്നു. ആദ്യമായി തസ്തിക ഒപ്പിട്ടത് ന്യൂറോളജിസ്റ്റിന്റേതായിരുന്നു. കാത് ലാബും ഫിസിയോയും കൊണ്ടുവന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ രംഗത്ത് കാസർകോട് ജില്ലയ്ക്ക് നല്ല മുന്നേറ്റം ഉണ്ടാകണമെന്നും അതിനൊപ്പമാണ് താനെന്നും മന്ത്രി പറഞ്ഞു.
2023 ആയിട്ടും മെഡികൽ കോളജ് യാഥാർഥ്യമാകാത്തതിനെ കുറിച്ച് പറഞ്ഞതിന്റെ പേരിൽ തന്നെ തല്ലാം, കൊല്ലാമെന്നും വിദ്യാർഥി പറഞ്ഞു. വിദ്യാർഥിയും മന്ത്രിയും ഏറെ നേരം നേർക്കുനേർ വാക്പയറ്റ് തന്നെയായിരുന്നു. 138 കോടി രൂപ മെഡികൽ കോളജിന് അനുവദിച്ചതായും അവിടെ ഇലക്ട്രികൽ ജോലികൾ നടന്നുവരികയാണെന്നും 10 കി മീ ചുറ്റളവിൽ മറ്റ് ആശുപത്രി ഇല്ലാത്തത് കൊണ്ട് മെഡികൽ കോളജുമായി മുന്നോട്ട് തന്നെയാണ് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഞാൻ ഒപ്പിട്ടാണ് കാസർകോട്ട് നഴ്സിങ് കോളജ് കൊണ്ടുവന്നത്, ഇതിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കാത് ലാബ് കൊണ്ടുവന്നു. ഇ ഇ ജി മെഷീൻ ഉൾപെടെയുള്ള സംവിധാനങ്ങളും കൊണ്ടുവന്നതായും മന്ത്രി വ്യക്തമാക്കി. ടാറ്റ ആശുപത്രിയെ കുറിച്ച് ചോദിച്ചപ്പോൾ അത് താത്കാലിക ആശുപത്രി ആയിരുന്നുവെന്നായിരുന്നു മറുപടി. മെഡികൽ കോളജിൽ ഒ പി ഉച്ചവരെ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സൗകര്യങ്ങൾ ഒന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ കാഞ്ഞങ്ങാട്ടേക്ക് വന്നാൽ ആശുപത്രികൾ പ്രവർത്തിക്കുന്ന കാര്യം കാണിച്ച് തരാമെന്നായിരുന്നു മന്ത്രി പറഞ്ഞത്.
താൻ ഒരു ഉദ്‌ഘാടനത്തിനും കാസർകോട് വന്നതല്ല, ഒരിടത്ത് നിന്നും ഒരു ചായ സത്കാരത്തിനും വന്നതല്ല. എനിക്കൊരു പൂച്ചെണ്ട് പോലും വേണ്ടെന്ന് പറഞ്ഞു. മംഗൽപാടി മുതൽ ജില്ലയിലെ താലൂക് ആശുപത്രി, ജില്ലാ ആശുപത്രി, ജെനറൽ ആശുപത്രി എന്നിവ സന്ദർശിക്കാനാണ് ഇവിടെ എത്തിയത്. മോനെ പോലെയുള്ള ആൾക്കാരെ കാണാനാണ് വന്നത്. ജനങ്ങളുമായി സംസാരിക്കുന്നതിൽ ഒരു ഇടനിലക്കാരും ആവശ്യമില്ലെന്നും ഒരു തടസവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Keywords: News, Kerala, Kasaragod, Health Minister, Veena George, Medical College, Student, Inauguration, General Hospital, Health Minister's emotional response to student about Kasargod Medical College not being started.
< !- START disable copy paste -->