city-gold-ad-for-blogger

സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി: 31 വരെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാം

കാസര്‍കോട്: (www.kasargodvartha.com 20.03.2017) സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി 2017-18 വര്‍ഷത്തേക്കുളള സ്മാര്‍ട്ട് കാര്‍ഡ് പുതുക്കലും പുതിയ സ്മാര്‍ട്ട് കാര്‍ഡ് വിതരണവും ഈ മാസം 31 നകം എല്ലാ പഞ്ചായത്തുകളിലും പൂര്‍ത്തിയാക്കും. ജില്ലയില്‍ 82,341 കുടുംബങ്ങളുടെ സ്മാര്‍ട്ട് കാര്‍ഡുകളാണ് പുതുക്കാനുളളത്. 9,375 സ്മാര്‍ട്ട് കാര്‍ഡുകള്‍ പുതുതായി നല്‍കാനുമുണ്ട്. ഇതുള്‍പ്പെടെ ആകെ 91,716 പേര്‍ക്ക് പദ്ധതിയുടെ സഹായം ലഭിക്കും.

സ്മാര്‍ട്ട് കാര്‍ഡുളളവര്‍ക്ക് 30,000 രൂപ വരെ സൗജന്യ ചികിത്സ തെരഞ്ഞെടുത്ത സര്‍ക്കാര്‍, സ്വകാര്യ, സഹകരണ ആശുപത്രികള്‍ വഴി ഓരോ വര്‍ഷവും ലഭിക്കും. കൂടാതെ അര്‍ബുദം, വൃക്ക, കരള്‍, ഹൃദയം, ന്യൂറോ, അപകട ട്രോമാകെയര്‍ മുതലായ അസുഖങ്ങള്‍ക്ക് 70,000 രൂപയുടെ ചിസ് പ്ലസ് അധിക ചികിത്സാ സഹായവും ലഭിക്കും.

സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി: 31 വരെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാം

സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെട്ട 60 വയസ്സ് തികഞ്ഞവര്‍ക്ക് 30,000 രൂപയുടെ അധിക ചികിത്സ ലഭിക്കുന്ന സീനിയര്‍ സിറ്റിസണ്‍സ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സ്‌കീം ഈ വര്‍ഷം മുതല്‍ ആരംഭിക്കും. റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Keywords:  Kerala, kasaragod, health, Health-insurance, hospital, Health insurance project: smart card can be renewal till 31st 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia