city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ ഫ്‌ലക്‌സ് ബോർഡ്; പൊലീസ് കേസെടുത്തു; സമൂഹത്തിൽ കുഴപ്പമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പൊലീസ്

കാസർകോട്: (www.kasargodvartha.com 21.02.2022) ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ ഫ്‌ലക്‌സ് ബോർഡ് സ്ഥാപിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സമൂഹത്തിൽ കുഴപ്പമുണ്ടാക്കുന്ന രീതിയിൽ ബോർഡുകൾ സ്ഥാപിച്ചും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കാസർകോട് ടൗൺ പൊലീസ് ഇൻസ്‌പെക്ടർ അജിത് കുമാർ പറഞ്ഞു.
                           
വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ ഫ്‌ലക്‌സ് ബോർഡ്; പൊലീസ് കേസെടുത്തു; സമൂഹത്തിൽ കുഴപ്പമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പൊലീസ്
                     
അടുത്തിടെ മരണപ്പെട്ട ബിജെപി പ്രവർത്തകന് അനുശോചനം രേഖപ്പെടുത്തി വിവിധയിടങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ഇത്തരം ബോർഡുകൾ സമൂഹത്തിൽ വിദ്വേഷം പടർത്തുന്ന തരത്തിലുള്ളതാണെന്ന് ആക്ഷേപം. അതേസമയം തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും വർഗീയ പ്രചാരണം നടക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇത്തരം സംഭവങ്ങൾ നിരീക്ഷിക്കുന്നതിനായി പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. മതസ്പര്‍ധ വളര്‍ത്തുന്നതും, വർഗീയത സൃഷ്ടിക്കുന്നതും, രാഷ്ട്രീയ വിദ്വേഷം ഉണ്ടാക്കുന്നതും, വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുന്നതും, സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: News, Kerala, Kasaragod, Top-Headlines, Social-Media, Police, Case, Police-station, Investigation, Flex board, Controversy, Hateful flex board; Police registered case.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL