city-gold-ad-for-blogger
Aster MIMS 10/10/2023

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല; കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപി: ഹകീം കുന്നില്‍

കുറ്റിക്കോല്‍: (www.kasargodvartha.com 07.01.2017) അവിശ്വാസപ്രനേയത്തെ തുടര്‍ന്ന് കുറ്റിക്കോല്‍ പഞ്ചായത്തില്‍ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പി ജെ ലിസ്സിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അറിയിച്ചു. പാര്‍ട്ടി വിപ്പ് ലംഘിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതിയിലെ കോണ്‍ഗ്രസ്സ് അംഗങ്ങളായിരുന്ന നാലു പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നടപടിക്രമങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലാണ്.

കഴിഞ്ഞദിവസം തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പാര്‍ട്ടി തലത്തില്‍ ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഹക്കീം പറഞ്ഞു.

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല; കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപി: ഹകീം കുന്നില്‍


കോണ്‍ഗ്രസ്സിന്റെ മുഖ്യ ശത്രു ബിജെപിയാണ്. ഡിസംബര്‍ 30 ന് ബന്തടുക്കയില്‍ നടന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനത്തില്‍ ബിജെപിയുമായി ബന്ധമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇതേ വിഷയത്തില്‍ കെ പി സി സി പ്രസിഡണ്ട് വി എം സുധീരനും നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

വിപ്പ് ലംഘിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് പുന:പരിശോധിക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും എന്‍മകജെ പഞ്ചായത്തില്‍ ബിജെപിക്കെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പരാജയപ്പെടാനുള്ള കാരണം സി പി എം മാറി നിന്നതാണെന്നും ഹക്കീം കൂട്ടി ചേര്‍ത്തു.

Related News:  സി പി എം ശക്തികേന്ദ്രമായ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ ബി ജെ പി പിന്തുണയോടെ യു ഡി എഫ് വിമത പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

Keywords:  Kerala, Kuttikol, BJP, Congress, Panchayath, president, election, DCC, Hakeem Kunnil, Hakeem kunnil on kutikkol panchayath president

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL