സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ഡൗൺ
Aug 27, 2021, 16:53 IST
തിരുവനന്തപുരം: (www.kasargodvartha.com 27.08.2021) സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ച് സർകാർ. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ഞായറാഴ്ച ലോക്ഡൗൺ നിലവിൽ വരുന്നത്. ട്രിപിൾ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും ഉണ്ടാവുകയെന്ന് സംസ്ഥാന സർകാർ അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ വാരാന്ത്യ ലോക് ഡൗൺ ഇല്ലായിരുന്നു. നിയന്ത്രണങ്ങളോടെ ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ് വീണ്ടുമൊരു ലോക് ഡൗണിലേക്ക് പോകുന്നത്.
സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യു ഏർപെടുത്താൻ കേന്ദ്രസർകാരിന്റെ നിർദേശവുമുണ്ട്. രോഗ വ്യാപന ഭീഷണിയുള്ള മഹാരാഷ്ട്രയോടും കേന്ദ്രം ഇതേ നിർദേശം നൽകിയിട്ടുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളിലേയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രടറി അജയ് കുമാർ ബല്ലായാണ് ഇങ്ങനെ ഒരു അവശ്യം മുന്നോട്ടുവെച്ചത്.
Keywords: Thiruvananthapuram, Kerala, News, Lockdown, Government, COVID-19, Secretary, Top-Headlines, Government imposes weekend lockdown again.
< !- START disable copy paste -->