കഞ്ചാവ് വിതരണക്കാരനായ ബാര്‍ബര്‍ഷോപ്പ് ഉടമ പിടിയില്‍; കഞ്ചാവ് പിടികൂടി
Oct 27, 2016, 13:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.10.2016) കഞ്ചാവ് വിതരണക്കാരനായ ബാര്‍ബര്‍ഷോപ്പ് ഉടമ പിടിയില്‍. കല്ലൂരാവി സൗത്തിലെ ഹാപ്പി ബാര്‍ബര്‍ ഷോപ്പ് ഉടമ ഇ കെ മൊയ്തീന് (36) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് ഹൊസ്ദുര്‍ഗ് പോലീസ് 24 ഗ്രാം കഞ്ചാവ് പിടികൂടി.
മലപ്പുറം സ്വദേശിയായ മൊയ്തീന് 15 വര്‍ഷത്തോളമായി കല്ലൂരാവി തണ്ടുമ്മലില്‍ താമസിച്ചുവരികയാണ്. മൊയ്തീന്റെ നേതൃത്വത്തില്‍ വ്യാപകമായി കഞ്ചാവ് വിതരണം നടക്കുന്നുണ്ടെന്ന് നേരത്തെ പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം തന്ത്രപൂര്‍വ്വമാണ് മൊയ്തീനെ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ് ഐ ബിജു പ്രകാശിന്റെ നേതൃത്വത്തില്‍ പോലീസ് വലയിലാക്കിയതും കഞ്ചാവ് പിടികൂടിയതും.
Keywords: kasaragod, Kerala, Ganja, seized, Kanhangad, Barber-worker, Malappuram, Police, Hosdurg, Costody.