ചെറുവത്തൂര്‍ കാടങ്കോട് ഫര്‍ണിച്ചര്‍ വ്യാപാരിയെ കാണാതായതായി പരാതി
Feb 10, 2016, 12:48 IST
ചെറുവത്തൂര്‍: (www.kasargodvartha.com 10/02/2016) കാടങ്കോട്ടെ ഫര്‍ണിച്ചര്‍ വ്യാപാരിയെ കാണാതായതായി പരാതി. കാടങ്കോട്ടെ മാടായി കുഞ്ഞിരാമനെയാണ് (68) ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ കാണാതായത്. ബന്ധുക്കള്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്പ് ഒരുതവണ ഇദ്ദേഹത്തെ കാണാതായിരുന്നുവെങ്കിലും അന്ന് കണ്ടെത്തിയിരുന്നു.
ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെതുടര്‍ന്നാണ് ബന്ധുക്കള്‍ ചന്തേര പോലീസില്‍ പരാതി നല്‍കിയത്. വിവിധ ക്ഷേത്രങ്ങള്കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ചന്തേര പോലീസ് സ്റ്റേഷനുമായോ, 9061055421 എന്ന നമ്പറിലോ ബന്ധപ്പെടണം.
Keywords: Cheruvathur, Missing, Kasaragod, Kerala, Furniture shop owner goes missing, Kadangod Madayi Kunhiraman