കാസർകോട്ട് വെള്ളിയാഴ്ച മുതൽ കോവിഡ് വാക്സിൻ വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്ട്രേഷൻ നടത്തുന്നവർക്ക് മാത്രം
Apr 22, 2021, 22:47 IST
കാസർകോട്: (www.kasargodvartha.com 22.04.2021) സംസ്ഥാന സർകാരിന്റെ നിർദേശ പ്രകാരം ഏപ്രിൽ 23 വെള്ളിയാഴ്ച മുതൽ കാസർകോട് ജില്ലയിൽ കോവിഡ് വാക്സിനേഷൻ കോവിൻ വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്ട്രേഷൻ നടത്തുന്നവർക്ക് മാത്രമായിരിക്കുമെന്ന് ഡിഎംഒ അറിയിച്ചു. രജിസ്ട്രേഷന് വേണ്ടി https://selfregistration(dot)cowin(dot)gov(dot)in എന്ന ലിങ്ക് സന്ദർശിക്കുക.
കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കാനുള്ള കാലാവധി തീരുന്നതിന് മുമ്പ് ഓൺലൈൻ രജിസ്ട്രേഷൻ ലഭ്യമല്ലെങ്കിൽ മാത്രം സ്പോട് രജിസ്ട്രേഷൻ നടത്തി വാക്സിൻ നൽകാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Kerala, News, Kasaragod, Top-Headlines, COVID-19, Corona, Vaccinations, Online-registration, From Friday Vaccine is only for those who have pre-registered on the COVID website.
< !- START disable copy paste -->