city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Corruption Case | കൈക്കൂലി കേസിൽ മുൻ ആർഡിഒയ്ക്ക് 7 വർഷം കഠിന തടവും പിഴയും

arido-corruption-case-sentence.jpg, Former ARDO Mohanan Pillai Sentenced
Representational Image Generated by Meta AI

●  വിജിലൻസിന്റെ കെണിയിൽ വീണ മോഹനൻ പിള്ളയെ പിടികൂടി. 
●  പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി.
●  പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വിഎ സരിത ഹാജരായി.

കൊച്ചി: (KasargodVartha) മൂവാറ്റുപുഴയിലെ മുൻ ആർഡിഒ വി ആർ. മോഹനൻ പിള്ളയ്ക്ക് അഴിമതിക്കേസിൽ ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം ശിക്ഷിച്ചത്. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി.

2016-ൽ മൂവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് മോഹനൻ പിള്ളയെ വിജിലൻസ് കോടതി ജഡ്‌ജി എൻ വി രാജു മുൻ ശിക്ഷിച്ചത്. പാടത്തോട് ചേർന്നുള്ള ഒരു വീട്ടുവളപ്പിലെ ഇടിഞ്ഞുവീണ സംരക്ഷണ ഭിത്തി നന്നാക്കുന്നതിന് വീട്ടുടമ സർക്കാർ സഹായത്തിന് അപേക്ഷിച്ചിരുന്നു. 

എന്നാൽ, എല്ലാ രേഖകളും ഉണ്ടായിട്ടും മോഹനൻ പിള്ള നിർമാണം നിർത്തിവയ്ക്കാൻ നിർദേശിച്ചവെന്നും  തുടർന്ന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നുമാണ് കേസ്. ഇതോടെ വീട്ടുടമ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസിന്റെ കെണിയിൽ വീണ മോഹനൻ പിള്ളയെ പിടികൂടി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വിഎ സരിത ഹാജരായി.

#Corruption #ARDO #Vigilance #LegalAction #Bribery #Kerala

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia