city-gold-ad-for-blogger
Aster MIMS 10/10/2023

വനിതാ ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കാന്‍ പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ പരിശീലന കേന്ദ്രം; സെലക്ഷന്‍ ഒക്ടോബര്‍ 17ന്

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.09.2019) വനിതാ ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കാന്‍ പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ പരിശീലന കേന്ദ്രം. സംസ്ഥാന കായിക യുവജന കാര്യാലയത്തിനു കീഴില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ പരിശീലന കേന്ദ്രം കിക്കോഫ് ജി എച്ച് എസ് എസ് ബല്ല ഈസ്റ്റില്‍ തുടക്കമാകും.

2009, 2010, 2011 വര്‍ഷത്തില്‍ ജനിച്ച പെണ്‍കുട്ടികളെയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. രണ്ട് വര്‍ഷത്തെ തീവ്ര പരിശീലനമാണ് ഇവര്‍ക്ക് നല്‍കുക. ഒക്‌ടോബര്‍ 17 നാണ് സെലക്ഷന്‍ ക്യാമ്പ്. സെലക്ഷനില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ www.sports kerala kickoff.org എന്ന വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വഴി ലഭിക്കുന്ന എസ് എം എസ് വഴി സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള നിര്‍ദേശവും ലഭിക്കും.

രക്ഷിതാവിനോടൊപ്പമാണ് സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുക്കേണ്ടത്. സെലക്ഷന് ഹാജരായ മുഴുവന്‍ കുട്ടികളുടെയും ഉയരവും തൂക്കവും രേഖപ്പെടുത്തിയശേഷം ഗ്രൂപ്പുകളായി തിരിച്ച് സെലക്ഷന്‍ കമ്മിറ്റി നിര്‍ണയിക്കുന്ന വിവിധ ടെസ്റ്റുകള്‍ നടത്തും. കുട്ടികള്‍ക്ക് ലഭിക്കുന്ന സ്‌കോറുകള്‍ കിക്കോഫ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ശേഷം ആകെ സ്‌കോറിന്റെ മുന്‍ഗണനാ ക്രമത്തില്‍ പ്രാഥമികമായി 50 കുട്ടികളെയാണ് തെരഞ്ഞെടുക്കുക. ഇങ്ങനെ തെരഞ്ഞെടുക്കുന്ന 50 കുട്ടികളുടെ ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പരിശോധനക്കായി ഹാജരാക്കും.

ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഇവരെ ഉയര്‍ത്തുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഏക കിക്കോഫ് സെന്ററാണിത്.

ഇതുസംബന്ധിച്ച ആദ്യ ഘട്ട യോഗം കഴിഞ്ഞദിവസം ജി എച്ച് എസ് എസ് ബല്ല ഈസ്റ്റില്‍ നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ കെ ലത, പ്രധാനാധ്യാപകന്‍ വി ഭാസ്‌കരന്‍, സംസ്ഥാന കിക്കോഫ് കോഓഡിനേറ്റര്‍ കുഞ്ഞിക്കോയ, പി ടി എ പ്രസിഡന്റ് അഡ്വ. വേണുഗോപാല്‍, റവന്യൂ മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് കെ പത്മനാഭന്‍, പ്രിന്‍സിപ്പല്‍ എം രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വനിതാ ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കാന്‍ പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ പരിശീലന കേന്ദ്രം; സെലക്ഷന്‍ ഒക്ടോബര്‍ 17ന്

Keywords:  Kerala, news, kasaragod, Kanhangad, Football, Women, Training, GHSS Balla East, selection camp, Football training centre for Girls

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL