Arts Fest | ഇത് കാടകത്തിന്റെ സമ്മാനം; ജില്ലാ സ്‌കൂൾ കലോത്സവത്തിന് എത്തുന്ന എല്ലാവർക്കും ഭക്ഷണം
Dec 6, 2023, 12:12 IST
കാറഡുക്ക: (KasargodVartha) ഇത് കാടകത്തിൻ്റെ സമ്മാനം. റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് എത്തുന്ന എല്ലാവർക്കും ഇവിടെ വന്നാൽ ഭക്ഷണം കഴിക്കാം. കാറഡുക്ക പ്രദേശത്തെ ഒമ്പത് പ്രദേശങ്ങളിൽ വിപുലമായ പ്രാദേശിക കമിറ്റികൾ രൂപവത്കരിച്ചാണ് ഭക്ഷണ കമിറ്റി പ്രവർത്തനം നടത്തിയിരിക്കുന്നത്.
പൂർണമായും ഹരിത ചട്ടം പാലിച്ചാണ് പ്രവർത്തനമെന്ന പ്രത്യകതയുമുണ്ട്. നാട് മുഴുവൻ ശേഖരിച്ച ഭക്ഷ്യ വിഭവങ്ങൾ ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 11.30 വരെയുള്ള സമയങ്ങളിൽ ഘോഷയാത്രകളായാണ് കലവറയിലെത്തിച്ചത്.
കോളിയടുക്കം, നെച്ചിപ്പടുപ്പ്, അടുക്കം, കർമംതോടി, കൊട്ടംകുഴി, പതിമൂന്നാംമൈൽ, എരിഞ്ചേരി, അടുക്കത്തൊട്ടി, മൂടാങ്കുളം എന്നിവിടങ്ങളിൽ നിന്നാണ് പ്രാദേശിക സമിതികളുടെ നേതൃത്വത്തിൽ കലവറ എത്തിച്ചത്.