അടുക്കത്ത് ബയലില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ആ 'ജീവി' ഒടുവില്‍ കുടുങ്ങി
Jun 20, 2016, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 20/06/2016) കാസര്‍കോട് അടുക്കത്ത് ബയലിലും പരിസരപ്രദേശങ്ങളിലും ജനങ്ങളെ ഭീതിയിലാഴ്ത്തിയ ആ 'ജീവി' ഒടുവില്‍ കുടുങ്ങി. അടുക്കത്ത് ബയല് ഗുമന് കുഴിയിലെ ഹനീഫ അല്ഫയുടെ വീട്ടുവളപ്പിലെ അടുക്കള ഷെഡ്ഡില്‍ വെച്ചാണ് ദിവസങ്ങളായി പരിസര വാസികളുടെ സൈ്വര്യജീവിതം കെടുത്തിയ കാട്ടുപൂച്ച പിടിയിലായത്. കോഴിയെയും മറ്റും കൂട്ടുന്നതും തേങ്ങകള്‍ സൂക്ഷിക്കുന്നതുമായ ഷെഡ്ഡില്‍ ഒരു കോഴിയെ ഞായറാഴ്ച വൈകിട്ട് കൂട്ടാന്‍ വേണ്ടി പോകുമ്പോഴാണ് ഒരു ജീവിയെ ഷെഡ്ഡിനകത്ത് കണ്ടെത്തിയത്. ഉടന്‍ തന്നെ വീട്ടുകാര്‍ പുറത്തിറങ്ങി വാതിലടക്കുകയായിരുന്നു. വാതിലടച്ചതിനെ തുടര്‍ന്ന് ഷെഡ്ഡ് പൊളിക്കാന്‍ ഈ ജീവി നടത്തിയ പരാക്രമം വീട്ടുകാരിലും പരിസര വാസികളിലും ഭീതി ഉണര്‍ത്തി.
തൊട്ടടുത്ത താമസക്കാരനായ ഡോ.സത്താര്‍ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കെ പ്രേമരാജന്‍, സെക്ഷന്‍ ഓഫീസര്‍ എ ചന്ദ്രന് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ വനം വകുപ്പ് അധികൃതര്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇതിനെ പിടികൂടാന്‍ വനം വകുപ്പ് അധികൃതര്‍ക്ക് സാധിക്കാതെ വന്നതിനാല്‍ അയല്‍വാസിയായ അമീനാണ് ഒരു കുടുക്കുണ്ടാക്കി സമര്‍ത്ഥമായി പിടികൂടിയത്.
പിന്നീടാണ് അതൊരു കാട്ടുപൂച്ചയാണെന്ന് മനസ്സിലായത്. കാലിനും തലയ്ക്കും വ്രണം ബാധിച്ച നിലയില്‍ കണ്ടെത്തിയ കാട്ടുപൂച്ചയെ കാസര്‍കോട്ടെ മൃഗാശുപത്രിയില്‍ ചികിത്സ നല്കിയ ശേഷം ആദൂര്‍ വനത്തിലേക്ക് കൊണ്ട് ചെന്ന് വിട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് നിരവധി കോഴികളെയാണ് കാട്ടുപൂച്ച കൊന്നൊടുക്കിയത്. ഹനീഫയുടെ വീട്ടില്‍ നിന്നും ആറ് കോഴികളെ കാട്ടുപൂച്ച കടിച്ചുകൊന്നിരുന്നു. നാട്ടുകാര്‍ ഇത് മൂലം ഭീതിയിലായിരുന്നു.
Keywords: Kasaragod, Kerala, Adkathbail, Animal, forest-range-officer, forest, Finally wild cat trapped.