Arrested | സ്‌കൂടറിൽ ചന്ദനമുട്ടികൾ കടത്തുകയായിരുന്ന യുവാവിനെ തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് പിടികൂടി
Mar 19, 2024, 20:52 IST
കാഞ്ഞങ്ങാട്: (KasargodVartha) സ്‌കൂടറിൽ ചന്ദനമുട്ടികൾ കടത്തുകയായിരുന്ന യുവാവിനെ തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് സംഘം അറസ്റ്റുചെയ്തു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ മൂസയെ (33) ആണ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം തിരഞ്ഞടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് സെക്ടറൽ മജിസ്ട്രേറ്റും കയ്യൂർ-ചീമേനി പഞ്ചായത് സെക്രടറിയുമായ രമേശനും നീലേശ്വരം എസ്ഐ കെ വി മധുസൂദനൻ മടിക്കൈയും ചേർന്ന് പിടികൂടിയത്.
തിങ്കളാഴ്ച വൈകീട്ട് കല്യാൺറോഡ് - മടിക്കൈ അമ്പലത്തുകര റോഡിൽ പരിശോധന നടത്തുന്നതിനിടയിൽ കല്യാണത്തുവെച്ചാണ് കെഎൽ 14 എക്സ് 4494 നമ്പർ സ്‌കൂടറിൽ ചന്ദനമുട്ടികളുമായി വരികയായിരുന്ന മൂസ പിടിയിലായത്. സ്‌കൂടറിൽ നിന്നും ആറ് കിലോയോളം ചന്ദനമുട്ടികളും മൂന്ന് മഴു, ഈർച്ചവാൾ, ചന്ദനം മുറിക്കാൻ ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു.
പ്രതിയെയും ചന്ദനമുട്ടിയും സ്കൂടറും ഉപകരണങ്ങളും കാഞ്ഞങ്ങാട് ഫോറസ്റ്റ് അധ കൃതർക്ക് കൈമാറി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന്, കള്ളപ്പണം കടത്തുകൾ പിടികൂടാനും മറ്റും നിയോഗിച്ച ഫ്ലയിംഗ് സ്ക്വാഡ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം ഉദുമ മണ്ഡലത്തിലെ ഫ്ലയിംഗ് സ്ക്വാഡ് അയ്യായിരത്തോളം നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയിരുന്നു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും രാപ്പകലില്ലാതെ ഫ്ലയിംഗ് സ്ക്വാഡിൻ്റ് പ്രവർത്തനം സജീവമാണ്.