Dead Body | കനത്ത മഴ: പഴങ്കുളത്ത് കനാലില്‍ നിന്നും വയോധികയുടെ മൃതദേഹം കണ്ടെത്തി; 3 പേര്‍ ഒഴുക്കില്‍പ്പെട്ടു
May 20, 2024, 22:31 IST
*പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു
പത്തനംതിട്ട: (KasargodVartha) കനത്ത മഴയില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ മൂന്നുപേര്‍ ഒഴുക്കില്‍പ്പെട്ടു, ഇതില്‍ ഒരാള്‍ മരിച്ചു. പഴങ്കുളം സ്വദേശി മണിയമ്മാള്‍ (75) ആണ് മരിച്ചത്. പഴങ്കുളത്ത് കനാലില്‍ നിന്നുമാണ് വയോധികയുടെ മൃതദേഹം ലഭിച്ചത്. അടൂരില്‍ ഒഴുക്കില്‍പ്പെട്ട് വയോധികനെ കാണാതായി.
പള്ളിക്കലില്‍ ഗോവിന്ദനെ (63)യാണ് കാണാതായത്. പള്ളിക്കല്‍ ആറ്റില്‍ ഒഴുകിപ്പോയ തേങ്ങയെടുക്കാന്‍ ചാടിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന തിരച്ചില്‍ അവസാനിപ്പിച്ചു.
അതിഥി തൊഴിലാളിയായ ബിഹാര്‍ സ്വദേശി മല്ലപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ടു. നരേഷിനെയാണ് (25) കാണാതായത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.