city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Dizziness | ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടുന്നുണ്ടോ? ഈ രോഗങ്ങളുടെ ലക്ഷണമാകാം, ഒരിക്കലും അവഗണിക്കരുത്

കൊച്ചി: (KasargodVartha) പലരും പതിവായി നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് തലകറക്കം. കട്ടിലില്‍ കിടക്കുമ്പോഴും പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ ചിലരെ തലകറക്കം അലട്ടാറുണ്ട്. ടെന്‍ഷന്‍ ഉള്ളതുകൊണ്ടാകാം തലകറക്കം അനുഭവപ്പെടുന്നതെന്ന് ആളുകള്‍ പറയാറുണ്ട്. മാത്രമല്ല, ഇരുമ്പിന്റെ കുറവാകുമെന്നും പറഞ്ഞ് സമാധാനിക്കാറുണ്ട്.

എന്നാല്‍ ഒരു ടെന്‍ഷനും ഇല്ലാത്തവര്‍ക്കും ഇത്തരത്തില്‍ തലകറക്കം അനുഭവപ്പെടാറുണ്ട്. ഒരാളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്ന തരത്തില്‍ തലകറക്കം അനുഭവപ്പെടുന്ന സമയങ്ങളും ഉണ്ട്. ബാലന്‍സ് നഷ്ടപ്പെടല്‍ അല്ലെങ്കില്‍ അസ്ഥിരത തുടങ്ങിയ ലക്ഷണങ്ങളിലേക്കും തലകറക്കം നയിച്ചേക്കാം.

Dizziness | ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടുന്നുണ്ടോ? ഈ രോഗങ്ങളുടെ ലക്ഷണമാകാം, ഒരിക്കലും അവഗണിക്കരുത്

എന്നാല്‍ എന്തുകൊണ്ടാണ് ഇടയ്ക്കിടെ ഇത്തരത്തില്‍ തലകറക്കം അനുഭവപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇത് ഒരു പ്രത്യേക രോഗമല്ല, മറിച്ച് മറ്റ് ചില അവസ്ഥകളുടെ ലക്ഷണമാകാം എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ചികിത്സയും രോഗത്തിന്റെ കാരണത്തെ ആശ്രയിച്ചിരിക്കുന്നു.

തുടര്‍ച്ചയായ തലകറക്കം ചില ഗുരുതരമായ രോഗാവസ്ഥയുടെ അടയാളമായിരിക്കാം എന്നും ഇവര്‍ പറയുന്നു. തലകറക്കം, ഛര്‍ദി, കാഴ്ചക്കുറവ്, മരവിപ്പ്, നെഞ്ചുവേദന, ബോധക്കേട്, തലവേദന, കഴുത്ത് വേദന അല്ലെങ്കില്‍ കേള്‍വി ശേഷിയിലെ മാറ്റം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവിക്കുകയാണെങ്കില്‍, എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. തലയ്ക്ക് എന്തെങ്കിലും പരുക്കേറ്റ് തലകറക്കം അനുഭവപ്പെടുകയാണെങ്കിലും ഡോക്ടറെ കാണണം.

ഏതൊക്കെ അവസ്ഥയില്‍ ഇത്തരത്തില്‍ തലകറക്കം അനുഭവപ്പെടുന്നു എന്നുനോക്കാം.

*മസ്തിഷ്‌ക രോഗങ്ങള്‍


ഒരുപക്ഷെ ഇത് മസ്തിഷ്‌ക രോഗം മൂലമുണ്ടാകുന്ന തലകറക്കം ആകാമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെ വളരെ ആശങ്കാജനകമായാണ് കാണുന്നത്. മാത്രമല്ല, അടിയന്തിരമായി ചികിത്സിക്കുകയും വേണം. ഇത്തരം തലകറക്കം സ്ട്രോക്കിനും കാരണമായേക്കാം. ഇതിനുപുറമെ, മസ്തിഷ്‌ക അണുബാധ, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, ഹൈപ്പോതൈറോയിഡിസം, മറ്റ് ബയോകെമിക്കല്‍ അസ്വസ്ഥതകള്‍ എന്നിവയും കാരണമാകും.

*വെസ്റ്റിബുലാര്‍ സിസ്റ്റം

വെസ്റ്റിബുലാര്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തിലെ അപാകത മൂലവും സാധാരണയായി തലകറക്കം ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചെവിക്കുള്ളിലെ വെസ്റ്റിബുലാര്‍ സിസ്റ്റം ശരീരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ തലയുടെ സ്ഥാനം മനസ്സിലാക്കാന്‍ സഹായിക്കുന്നു, 

കൂടാതെ ശരീരത്തിന്റെ സ്ഥാനം നിലനിര്‍ത്താന്‍ തലച്ചോറുമായി സംയോജിത രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ശരീരത്തിന്റെ സന്തുലിതാവസ്ഥ കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഭാഗങ്ങളിലെ തകരാറ്, വെസ്റ്റിബുലാര്‍ നാഡി രോഗങ്ങള്‍ എന്നിവയും തലകറക്കത്തിന് കാരണമാകുന്നു.

*വെസ്റ്റിബുലാര്‍ ന്യൂറിറ്റിസ്

തലകറക്കത്തിന് മറ്റൊരു പ്രധാന കാരണം 'വെസ്റ്റിബുലാര്‍ ന്യൂറിറ്റിസ്' ആണ്. ഇത് വൈറല്‍ അണുബാധ മൂലമോ വെസ്റ്റിബുലാര്‍ നാഡിയിലെ സ്വയം രോഗപ്രതിരോധം മൂലമോ സംഭവിക്കുന്നതാണ്. ഈ അവസ്ഥയില്‍ തലകറക്കം, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഓക്കാനം അല്ലെങ്കില്‍ ഛര്‍ദി എന്നിവ അനുഭവപ്പെട്ടേക്കാം. ചെവിക്കുള്ളിലെ ട്യൂബുകളില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത് മൂലമാണ് മെനിയേഴ്സ് രോഗം ഉണ്ടാകുന്നത്. ഇത് ചെവിയില്‍ മുഴങ്ങിക്കേള്‍ക്കുകയും കേള്‍വിശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു.

മറ്റു കാരണങ്ങള്‍

*ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളര്‍ച കാരണവും ബലഹീനതയും തലകറക്കവും ഉണ്ടാകും

* മോശം രക്തചംക്രമണവും ന്യൂറോളജിക്കല്‍ അവസ്ഥകളും വളരെ കുറഞ്ഞ കലോറി ഉപഭോഗവും ചില മരുന്നുകള്‍ അല്ലെങ്കില്‍ അമിതമായ മദ്യപാനം കാരണവും പതിവായി തലകറക്കം അനുഭവപ്പെടാം.

* രക്തസമ്മര്‍ദം കുറയുന്നതിന്റെ ഒരു അടയാളം കൂടിയാണ് തലകറക്കം

* രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകളും തലകറക്കത്തിന് കാരണമാകുന്നു, പ്രത്യേകിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍

* മൈഗ്രേനും സമ്മര്‍ദവും അനുഭവപ്പെടുന്നവര്‍ക്ക് തലകറക്കം വരാം.

ലക്ഷണങ്ങള്‍


കടുത്ത തലവേദന, തുടര്‍ച്ചയായ ഛര്‍ദി, അസന്തുലിതാവസ്ഥ, ഇരട്ട കാഴ്ച, കാഴ്ച പ്രശ്നങ്ങള്‍, പെട്ടെന്നുള്ള കേള്‍വി നഷ്ടം അല്ലെങ്കില്‍ ബ്രെയിന്‍ സ്ട്രോക്കിന്റെ ആദ്യ ലക്ഷണങ്ങള്‍ കയ്യിലോ കാലിലോ ബലഹീനത അല്ലെങ്കില്‍ മരവിപ്പ്, മുഖം ഒരു വശത്തേക്ക് ചരിയുന്നത്, സംസാരിക്കുമ്പോഴോ ഭക്ഷണം ഇറക്കുമ്പോളോ ഉള്ള ബുദ്ധിമുട്ട്) എന്നീ ലക്ഷണങ്ങളെ കരുതിയിരിക്കണം. പ്രമേഹം, രക്താതിമര്‍ദം, പുകവലി, ഹൃദ്രോഗം അല്ലെങ്കില്‍ ബ്രെയിന്‍ സ്ട്രോക്ക് ബാധിച്ച 60 വയസില്‍ കൂടുതല്‍ പ്രായമുള്ള ആളുകള്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തലകറക്കം തടയാന്‍ ചെയ്യേണ്ടത്

സോഡിയം കഴിക്കുന്നത് പരിമിതപ്പെടുത്തുക, ധാരാളം വെള്ളം കുടിക്കുക, കഫീന്‍, ചോക്ലേറ്റ്, മദ്യം, പുകയില എന്നിവ ഒഴിവാക്കുക, യോഗ ചെയ്യുക, വിശ്രമം എടുക്കുക, തുടങ്ങിയ വഴികളിലൂടെ തലകറക്കം ഒഴിവാക്കാം.

കൃത്യസമയത്ത് രോഗനിര്‍ണയം നടത്തുന്നത് ഭാവിയില്‍ ഗുരുതരമായ രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. തലച്ചോറിലെ ട്യൂമര്‍ അല്ലെങ്കില്‍ തലച്ചോറിനോ കഴുത്തിനോ ഉള്ള മുറിവ് പോലുള്ള പ്രശ്നങ്ങളാണ് തലകറക്കത്തിന് കാരണമാകുന്നതെങ്കില്‍, ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം എന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Keywords: Dizziness: Causes, Related Symptoms, Treatment, Diagnosis, Kochi, News, Doctors, Warning, Dizziness, Related Symptoms, Treatment, Diagnosis, Health Tips, Health, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia