city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | കാസര്‍കോട്ടെ ബാങ്കില്‍ നിന്ന് ആര്‍ബിഐ ശാഖയിലേക്ക് എത്തിച്ച കറന്‍സി കെട്ടുകളില്‍ കള്ളനോടുകള്‍ കണ്ടെത്തിയ സംഭവം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കാസര്‍കോട്: (www.kasargodvartha.com) എസ്ബിഐ കാസര്‍കോട് ശാഖയില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ തിരുവനന്തപുരം ഡിവിഷനിലേക്ക് അയച്ച പണത്തില്‍ 500 ന്റെ അഞ്ച് കള്ളനോടുകള്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇത് സംബന്ധിച്ച് ആര്‍ ബി ഐ ക്ലെയിംസ് മാനജര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരുന്നത്.
              
Investigation | കാസര്‍കോട്ടെ ബാങ്കില്‍ നിന്ന് ആര്‍ബിഐ ശാഖയിലേക്ക് എത്തിച്ച കറന്‍സി കെട്ടുകളില്‍ കള്ളനോടുകള്‍ കണ്ടെത്തിയ സംഭവം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

2023 ജനുവരി 13ന് കാസര്‍കോട് കറന്‍സി ചെസ്റ്റില്‍ (ബാങ്കില്‍ അധികമുള്ള തുക) നിന്നും അയച്ചു കിട്ടിയ നോടുകള്‍ ജൂലൈ നാലിന് ആര്‍ബിഐ പരിശോധിച്ചതില്‍ 2500 രൂപ മൂല്യം വരുന്ന അഞ്ച് വ്യാജനോടുകള്‍ കണ്ടെത്തിയെന്നാണ് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. അന്വേഷണത്തില്‍ കള്ളനോടുകള്‍ കടന്നുകൂടിയത് കാസര്‍കോട് ശാഖയില്‍ നിന്നാണെന്ന് കണ്ടെത്തിയതോടെ കേസ് കാസര്‍കോട് ടൗണ്‍ പൊലീസിന് കൈമാറുകയായിരുന്നു.
     
Investigation | കാസര്‍കോട്ടെ ബാങ്കില്‍ നിന്ന് ആര്‍ബിഐ ശാഖയിലേക്ക് എത്തിച്ച കറന്‍സി കെട്ടുകളില്‍ കള്ളനോടുകള്‍ കണ്ടെത്തിയ സംഭവം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി അജിത്കുമാറിന്റെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നടക്കം മൊഴിയെടുത്തുവെങ്കിലും നോട് കെട്ടുകളില്‍ കള്ളനോടുകള്‍ കടന്ന് വന്നത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണത്തിലൂടെ നോടിന്റെ ഉറവിടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Keywords: Police, SBI Bank, RBI Branch, Case, Investigation, Fake Notes, Kerala News, Kasaragod News, Malayalam News, Crime Branch, Kasaragod Crime Branch, District Crime Branch taken investigation of incident where fake notes found.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia