city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Crocodile | 'കാസർകോട് അനന്തപുരം തടാക ക്ഷേത്രത്തിൽ വീണ്ടും മുതല പ്രത്യക്ഷപ്പെട്ടു'; പരിശോധന നടത്തി സ്ഥിരീകരിച്ച് ഭാരവാഹികൾ; ക്ഷേത്രത്തിലേക്ക് ജനപ്രവാഹം

കുമ്പള: (KasargodVartha) അനന്തപുരം അനന്തപത്മനാഭ സ്വാമി തടാക ക്ഷേത്രത്തിൽ വീണ്ടും മുതല പ്രത്യക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. ഒന്നരവർഷം മുമ്പ് ബബിയ എന്ന മുതല ചത്തിരുന്നു. ഇതിന് ശേഷമാണ് ക്ഷേത്രത്തിൽ മുതല പ്രത്യക്ഷപ്പെട്ടിരിക്കുന്നതായി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. കാഞ്ഞങ്ങാട് സ്വദേശിയായ ഒരാളാണ് മുതലയെ ആദ്യം കണ്ടതെന്നും ഇയാളാണ് കഴിഞ്ഞദിവസം തങ്ങളെ വിവരം അറിയിച്ചതെന്നും ക്ഷേത്ര ട്രസ്റ്റി അഡ്വ. ഉദയകുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.

Crocodile | 'കാസർകോട് അനന്തപുരം തടാക ക്ഷേത്രത്തിൽ വീണ്ടും മുതല പ്രത്യക്ഷപ്പെട്ടു'; പരിശോധന നടത്തി സ്ഥിരീകരിച്ച് ഭാരവാഹികൾ; ക്ഷേത്രത്തിലേക്ക് ജനപ്രവാഹം


 

മുതലയെ കണ്ടെന്ന വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര അധികൃതർ 24 മണിക്കൂറായി കുളത്തിൽ പരിശോധന നടത്തിവരിയായിരുന്നു. ശനിയാഴ്ച വൈകീട്ടോടെയാണ് മുതല കുളത്തിലുള്ളതായി അധികൃതർ സ്ഥിരീകരിച്ചത്. നിവേദിച്ച പ്രസാദ ചോറ് കഴിച്ച് ജീവിക്കുന്ന കുമ്പള അനന്തപുരം ക്ഷേത്രത്തിലെ ബബിയ എന്ന മുതല വീണ്ടും പ്രത്യക്ഷപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം ഉണ്ടായിരുന്നു.

കാഞ്ഞങ്ങാട് സ്വദേശിയെടുത്ത വീഡിയോ പുറത്തുവിട്ടതോടെയാണ് പ്രചാരണം ശക്തമായത്. കുളത്തിൽ പരിശോധന നടത്തിയിട്ടും മുതലയെ കാണാത്തതിനെ തുടർന്ന് വ്യാജപ്രചാരണം എന്നാണ് ആദ്യം ക്ഷേത്ര അധികൃതർ പ്രതികരിച്ചത്. കുളത്തിന് ഉള്ളിലായി ഒരു മടയുണ്ട്. ഇതിലാണ് സ്ഥിരമായി മുമ്പുണ്ടായിരുന്ന മുതല കഴിഞ്ഞുവന്നിരുന്നത്. പൂജ കഴിഞ്ഞു പൂജാരി മണിയടിക്കുമ്പോൾ മാത്രമാണ് മുതല നിവേദ്യ ചോറിനായി പുറത്തിറങ്ങാറുണ്ടായിരുന്നതെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കിയിരുന്നു.



ഈ മടയിലാണ് ഇപ്പോൾ കണ്ടെത്തിയ മുതല ഉണ്ടായിരുന്നതെന്നും വൈകീട്ടോടെയാണ് മുതല പുറത്തുവന്നതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. വിവരം അറിഞ്ഞതോടെ ഭക്തർ ഇവിടേക്ക് ഒഴുകാൻ തുടങ്ങി. അനന്തപുരത്ത് മുതല ഉണ്ടായത് സംബന്ധിച്ചു ഐതിഹ്യം നില നിൽക്കുന്നുണ്ട്. 1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ക്ഷേത്രത്തിൽ അതിക്രമിച്ച് കടന്ന ബ്രിടീഷ് സൈനികന്‍ വെടിവച്ചുകൊന്നതായും എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് ഐതിഹ്യം.

Crocodile | 'കാസർകോട് അനന്തപുരം തടാക ക്ഷേത്രത്തിൽ വീണ്ടും മുതല പ്രത്യക്ഷപ്പെട്ടു'; പരിശോധന നടത്തി സ്ഥിരീകരിച്ച് ഭാരവാഹികൾ; ക്ഷേത്രത്തിലേക്ക് ജനപ്രവാഹം

മുമ്പുണ്ടായിരുന്ന മുതലയിൽ നിന്നും വന്യമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് പൂജാരിയും നാട്ടുകാരും ഭക്തജനങ്ങളും പറഞ്ഞിരുന്നു. കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മീനുകളെ പോലും ബബിയ ഉപദ്രവിക്കാറില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

Keywords: News, Kerala, Kasaragod, Kumbla, Animal, Babiya, Ananthapura Lake, Crocodile, Temple, Social Media, Crocodile at Ananthapuram Lake Temple in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia