Court Verdict | ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന് 6 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും; ഭര്‍തൃമാതാവിന് 2 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ
Oct 26, 2023, 19:29 IST
കാസര്‍കോട്: (KasargodVartha) ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഗാര്‍ഹിക പീഡനം, ആത്മഹത്യപ്രേരണ എന്നീ കുറ്റങ്ങള്‍ക്ക് ഭര്‍ത്താവിനും ഭര്‍തൃമാതാവിനും കഠിന തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വാദിഖ് സുലൈമാന്‍ (35), മാതാവ് ആസ്യ ഉമ്മ (56) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്.
സ്വാദിഖ് സുലൈമാന് ആറ് വര്‍ഷം കഠിന തടവുംരണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികതടവ് അനുഭവിക്കണം. മാതാവ് ആസ്യ ഉമ്മയ്ക്ക് രണ്ട് വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലുമാസം അധിക തടവും കോടതി വിധിച്ചു.
2016 ഒക്ടോബര്‍ 21ന് മുള്ളേരിയ കിന്നിംഗാറിലെ മുഹമ്മദ് അലി - സഫിയ ദമ്പതികളുടെ മകള്‍ ഫാഇസ (23) യെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് കോടതിയുടെ വിധി. ഭര്‍ത്താവ് സ്വാദിഖും വീട്ടുകാരും ഫാഇസയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നുവെന്നും മരണത്തില്‍ സംശയമുണ്ടെന്നും കാണിച്ച് ഫാഇസയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് കാസര്‍കോട് ഡി വൈ എസ് പി ആയിരുന്ന എം വി സുകുമാരനാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ഇ ലോഹിതാക്ഷന്‍ ഹാജരായി.

Keywords: Court Verdict, Crime, Malayalam News, Kerala News, Kasaragod News, Court sentenced two for death of young woman.
< !- START disable copy paste -->