city-gold-ad-for-blogger
Aster MIMS 10/10/2023

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പ്രദീപിന്റെ ഭാര്യ ജോലിയില്‍ പ്രവേശിച്ചു; സര്‍കാര്‍ വാഗ്ദാനം ചെയ്ത ജോലി വേഗത്തില്‍ കിട്ടിയതില്‍ നന്ദിയുണ്ടെന്ന് ശ്രീലക്ഷ്മി

തൃശൂര്‍: (www.kasargodvartha.com 08.02.2022) കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപിന്റെ ഭാര്യ ജോലിയില്‍ പ്രവേശിച്ചു. എം കോം ബിരുദധാരിയായ ശ്രീലക്ഷ്മി തൃശൂര്‍ താലൂക് ഓഫിസില്‍ ക്ലറികല്‍ തസ്തികയിലാണ് ജോലിയില്‍ കയറിയത്. 

തിങ്കളാഴ്ച രാവിലെ മക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് ശ്രീലക്ഷ്മി താലൂക് ഓഫിസിലെത്തിയത്. റവന്യൂ മന്ത്രി കെ രാജനാണ് നിയമന ഉത്തരവ് കൈമാറിയത്. രാജ്യത്തിന് വേണ്ടി പോരാടുന്ന ധീരജവാന്മാര്‍ക്ക് സര്‍കാര്‍ നല്‍കുന്ന വലിയ അംഗീകാരമാണ് അവരുടെ ആശ്രിതര്‍ക്കുള്ള നിയമനമെന്ന് മന്ത്രി പറഞ്ഞു. 

തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ സര്‍വിസ് ബുകില്‍ ഒപ്പിട്ട് നിയമന നടപടികള്‍ പൂര്‍ത്തിയാക്കി. സര്‍കാര്‍ വാഗ്ദാനം ചെയ്ത ജോലി വേഗത്തില്‍ കിട്ടിയതില്‍ നന്ദിയുണ്ടെന്ന് ശ്രീലക്ഷ്മി പറഞ്ഞു. 

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പ്രദീപിന്റെ ഭാര്യ ജോലിയില്‍ പ്രവേശിച്ചു; സര്‍കാര്‍ വാഗ്ദാനം ചെയ്ത ജോലി വേഗത്തില്‍ കിട്ടിയതില്‍ നന്ദിയുണ്ടെന്ന് ശ്രീലക്ഷ്മി


സാധാരണ യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ മരിക്കുന്ന സൈനികരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനാണ് നിയമ വ്യവസ്ഥ. എന്നാല്‍ പ്രദീപിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കി ഭാര്യക്ക് ജോലി നല്‍കാന്‍ സര്‍കാര്‍ തീരുമാനിക്കുകയായിരുന്നു.   

ജോലി നല്‍കാന്‍ അപകടം നടന്ന് ഒരാഴ്ചക്കകം തന്നെ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ഒന്നര മാസംകൊണ്ട് സൈനികക്ഷേമ വകുപ്പും നിയമന ഉത്തരവ് പുറത്തിറക്കി. ജില്ലാ കലക്ടര്‍ ഒരാഴ്ചക്കകം റിപോര്‍ട് നല്‍കി.  

മന്ത്രിക്കൊപ്പം ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ആര്‍ ഡി ഒ പി എ വിഭൂഷണന്‍, താലൂക് തഹസില്‍ദാര്‍ ടി ജയശ്രീ എന്നിവരും എത്തിയിരുന്നു.

Keywords: News, Kerala, State, Top-Headlines, Job, Government, Thrissur, Coonoor helicopter crash victim Pradeep’s wife joins government job

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL