മുളിയാര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ കോലീബി സഖ്യം
Nov 30, 2015, 14:36 IST
മുളിയാര്‍: (www.kasargodvartha.com 30/11/2015) മുളിയാര്‍ പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ കോലീബി സഖ്യം. ബി ജെ പി അംഗം യു ഡി എഫിനെ പിന്തുണച്ചതിനെതുടര്ന്ന് രണ്ട് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ യു ഡി എഫിനാണ് ഭൂരിപക്ഷം. ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി മാത്രമാണ് സി പി എമ്മിന് ലഭിച്ചത്.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പിയിലെ ഗണേശന്, ലീഗിലെ റമീസ മുഹമ്മദ്, സി പി എമ്മിലെ സി ബാലകൃഷ്ണന്, ലീഗിലെ നബീസ എന്നിവരെയാണ് തെരഞ്ഞെടുത്തത്. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് ലീഗിലെ ജസീല, അനീസ എന്നിവര്‍ക്ക് പുറമെ സി പി എമ്മിലെ എം മാധവനേയും തെരഞ്ഞെടുത്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി പി എമ്മിലെ കെ പ്രഭാകരന്, എം എ അസീസ്, മുസ്ലിം ലീഗിലെ ആസ്യ ഹമീദ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. ഏഴ് വീധം അംഗങ്ങളുള്ള ഇരുമുന്നണികളും ഒറ്റയ്ക്കുമത്സരിച്ചിരുന്നുവെങ്കില് മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലേക്കും നറുക്കെടുപ്പ് വേണ്ടിവരുമായിരുന്നു. ബി ജെ പി അംഗം യു ഡി എഫിനെ പിന്തുണച്ചതിനാല്‍ വികസനം, ക്ഷേമകാര്യം എന്നീ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ യു ഡി എഫിന് ലഭിക്കാന്‍ സഹായകമായി.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി ലീഗിലെ നബീസയേയും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി ലീഗിലെ ജസീലയേയും, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി സി പി എമ്മിലെ കെ പ്രഭാകരനേയും തെരഞ്ഞെടുക്കുമെന്നാണ് സൂചന.
Keywords: BJP, Muslim League, Congress, UDF, LDF, Muliyar, Kasaragod, Kerala