city-gold-ad-for-blogger
Aster MIMS 10/10/2023

കാസർകോട് ജെനറല്‍ ആശുപത്രി വളപ്പിൽ നിന്ന് ലക്ഷങ്ങളുടെ തേക്ക് മരം അനധികൃതമായി മുറിച്ചതായി പരാതി; സിപിഎം പ്രതിഷേധ മാർച് നടത്തി

കാസർകോട്: (www.kasargodvartha.com 17.02.2022) കാസർകോട് ജെനറല്‍ ആശുപത്രി വളപ്പിൽ നിന്ന് ലക്ഷങ്ങളുടെ തേക്ക് മരം അനധികൃതമായി മുറിച്ചതായി പരാതി. ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാമാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പിൻഭാഗത്ത് കവാടത്തിനായി മരം വെട്ടാനുള്ള അനുമതി മറയാക്കി തേക്ക് മരങ്ങൾ  മുറിച്ചുമാറ്റിയെന്നാണ് ആരോപണം.
 
കാസർകോട് ജെനറല്‍ ആശുപത്രി വളപ്പിൽ നിന്ന് ലക്ഷങ്ങളുടെ തേക്ക് മരം അനധികൃതമായി മുറിച്ചതായി പരാതി; സിപിഎം പ്രതിഷേധ മാർച് നടത്തി



 
ഇപ്പോഴുള്ള പ്രവേശന കവാടം വൺവേ ആക്കി പിൻഭാഗത്ത് കൂടി തിരിച്ചിറങ്ങുന്ന വഴിയുണ്ടാക്കാൻ അഞ്ച് മരങ്ങൾ മുറിക്കാനാണ് കരാറുകാരന് നഗരസഭ അനുമതി നൽകിയിരുന്നതെന്നാണ് വിവരം. എന്നാൽ ഇതിന്റെ മറവിൽ മുൻവശത്തെ മൂന്ന് വൻ തേക്കുമരങ്ങളും രണ്ട് ഇടത്തരം തേക്കുമരങ്ങളും മറ്റ് അഞ്ച് മരങ്ങളും മുറിച്ചെന്നാണ്  ആക്ഷേപം. മുറിക്കാൻ അനുമതിയില്ലാത്ത മരങ്ങളും മുറിച്ചതായി കാണിച്ചാണ് സൂപ്രണ്ട് പൊലീസിൽ പരാതി നൽകിയത്.

ഇക്കഴിഞ്ഞ രണ്ടാം ശനിയാഴ്ചയാണ് മരംമുറി തുടങ്ങിയത്. ആരോ ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചതിനെ തുടർന്ന് മറ്റൊരു വലിയ മരം മുറിക്കുന്നത് തടയാനായെന്നും പറയുന്നു. ആശുപത്രി ഓഫീസിന് ഭീഷണിയാകുന്ന ദ്രവിച്ച് വീഴാറായ മരം മുറിച്ചു മാറ്റിയാൽ അത് ഉപകാരമായിരുന്നുവെങ്കിലും അത് തൊടുക പോലും ചെയ്തില്ലെന്നും ആക്ഷേപമുണ്ട്. 

അതിനിടെ സംഭവത്തിൽ സിപിഎം പ്രതിഷേധ മാർചും നടത്തി. കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനറൽ ആശുപത്രിയിലേക്ക് ആയിരുന്നു മാർച്. സി ഐ ടി യു ജില്ലാ ജനറൽ സെക്രടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു.



Keywords:  Kerala, Kasaragod, news, General-hospital, Complaint, March, CPM, Top-Headlines, Police, Doctor, Complaint that illegal teak trees were cut down at Kasargod General Hospital

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL