city-gold-ad-for-blogger
Aster MIMS 10/10/2023

Pothole | ബുള്ളറ്റ് ബൈക് കുഴിയിൽ വീണ് വിദ്യാർഥിനി മരിച്ചതിന് പിന്നാലെ ഉണർന്ന് പ്രവർത്തിച്ച് അധികൃതർ; റോഡിലെ കുഴികൾ നികത്തി അടിയന്തര റിപോർട് നൽകാൻ കലക്ടറുടെ നിർദേശം

കാസർകോട്: (www.kasargodvartha.com) കെ എസ് ടി പി റോഡിലെ കുഴിയിൽ വീണ് ബുള്ളറ്റ് ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ച സംഭവത്തിന് പിന്നാലെ ഉണർന്ന് പ്രവർത്തിച്ച് അധികൃതർ. റോഡിലെ കുഴികൾ അടിയന്തരമായി നികത്തി റിപോർട് സമർപിക്കാൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ പൊതുമരാമത്ത് - നിരത്ത് വിഭാഗം, കേരള റോഡ് ഫൻഡ് ബോർഡ്, കെ എസ് ടി പി തദ്ദേശസ്വയംഭരണ വകുപ്പ് - എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റോഡിൽ അപകടം വരുത്തുന്ന കുഴികൾ രൂപപ്പെട്ടത് പരിഹരിക്കുന്നതിന് ജില്ലാ കലക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേർന്ന അടിയന്തരയോഗത്തിലാണ് ഈ നിർദേശം നൽകിയത്.

Pothole | ബുള്ളറ്റ് ബൈക് കുഴിയിൽ വീണ് വിദ്യാർഥിനി മരിച്ചതിന് പിന്നാലെ ഉണർന്ന് പ്രവർത്തിച്ച് അധികൃതർ; റോഡിലെ കുഴികൾ നികത്തി അടിയന്തര റിപോർട് നൽകാൻ കലക്ടറുടെ നിർദേശം

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കാസർകോട് പ്രസ് ക്ലബ് ജൻക്ഷന് സമീപം കെ എസ് ടി പി റോഡിലെ കുഴിയിലാണ് വിദ്യാർഥിനിയും സുഹൃത്തും സഞ്ചരിച്ച ബുള്ളറ്റ് ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബേക്കലിൽ നിന്നും മംഗ്ളൂറിലേക്ക് പോകവെ കാസർകോട് പ്രസ് ക്ലബ് ജൻക്ഷന് മുമ്പ് പുലിക്കുന്നിലെ ഇൻ്റർലോക് പാകിയ സ്ഥലത്തിന് തൊട്ടടുത്തായുള്ള കുഴിയിൽ തെന്നി വീഴുകയായിരുന്നു. കണ്ണൂർ സെന്റ് മൈകിൾ സ്കൂളിന് സമീപം സുഖ ജ്യോതി വീട്ടിലെ മഹേഷ് ചന്ദ്ര ബാലിഗ - അനുപമ ബാലിഗ ദമ്പതികളുടെ മകളും മണിപാൽ അകാഡമി ഓഫ് ഹയർ എഡ്യൂകേഷനിലെ വിദ്യാർഥിനിയുമായ ശിവാനി (20) ആണ് മരിച്ചത്. ബൈക് ഓടിച്ച സഹപാഠിയും ആലപ്പുഴ മയ്യളത്തെ ഗോപാലക്കുറുപ്പിൻ്റെ മകനുമായ അജിത്ത് കുറുപ്പ് (20) പരുക്കേറ്റ് ചികിത്സയിലാണ്.

അപകടത്തിൽ വിദ്യാർഥിനി മരിച്ചതിനെ തുടർന്ന് ബൈക് ഓടിച്ച അജിത്ത് കുറുപ്പിനെതിരെ കാസർകോട് ടൗൺ പൊലീസ് മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. അതേസമയം കെ എസ് ടി പി റോഡിൽ അപകട ഭീഷണി ഉയർത്തി വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്. റോഡിലെ കുഴികളിൽ വീണ് വാഹനയാത്രക്കാർക്ക് പരുക്കേൽക്കുന്നത് പതിവാണ്. കളനാട് മസ്ജിദിന് സമീപവും അപകട ഭീതി ഉയർത്തി വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.

Pothole | ബുള്ളറ്റ് ബൈക് കുഴിയിൽ വീണ് വിദ്യാർഥിനി മരിച്ചതിന് പിന്നാലെ ഉണർന്ന് പ്രവർത്തിച്ച് അധികൃതർ; റോഡിലെ കുഴികൾ നികത്തി അടിയന്തര റിപോർട് നൽകാൻ കലക്ടറുടെ നിർദേശം

യോഗത്തിൽ കേരള റോഡ്സ് ഫൻഡ് ബോർഡ് എക്സിക്യുടീവ് എൻജിനീയർ പ്രദീപ് കുമാർ , തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യുടീവ് എൻജിനീയർ വി മിത്ര, ഡെപ്യൂടി എക്സിക്യുടീവ് എൻജിനീയർ സുജിത്ത്, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എക്സിക്യുടീവ് എൻജിനീയർമാരായ കെ രാജീവൻ, പ്രകാശൻ പള്ളിക്കുടിയൻ, കെ എസ് ടി പി അസി. എൻജിനീയർ ധന്യ എന്നിവർ പങ്കെടുത്തു.

Keywords: News, Kasaragod, Kerala, Accident, Died, Obitaury, Collector, KSTP Road, Collector instructed to fill potholes on road and give an urgent report.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL