പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമം: ഓടിരക്ഷപ്പെട്ട വിദ്യാര്‍ത്ഥിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
Dec 11, 2019, 18:07 IST
ബദിയടുക്ക: (www.kasargodvartha.com 11.12.2019) സ്കൂള്‍ വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ച സംഭവത്തില്‍ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചൊവ്വാഴ്ച കാസര്‍കോട് മുന്‍സിഫ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച വൈകിട്ട് ആദൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഗാഡിഗുഡ്ഡയിലാണ് സംഭവം. സ്കൂള്‍ വിട്ട് വീട്ടിലേക്കു പോകുകയായിരുന്ന പതിനഞ്ചുകാരനെ മുന്‍പരിചയമില്ലാത്ത ഒരാള്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടികൊണ്ടു പോവുകയായിരുന്നു.
ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഒരു മധ്യവയസ്കന് വഴി അന്വേഷിച്ച് കുട്ടിയെ സമീപിക്കുകയായിരുന്നു. വഴി കാണിച്ചു കൊടുക്കുന്നതിനിടെ ആളൊഴിഞ്ഞ വീട്ടിലെത്തിയപ്പോള്‍ വിശ്രമമാവിശ്യപ്പെട്ട് അകത്തു കയറി. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചത്. കുട്ടി ഇറങ്ങി ഓടി അടുത്ത വീട്ടില്‍ അഭയം തേടി.
കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം സ്വന്തം വീട്ടുകാരെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയില്‍ നിന്നും മൊഴിയെടുത്ത ശേഷം ബദിയടുക്ക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ ബദിയടുക്ക ഗാഡിഗുഡ്ഡയിലെ അബ്ദുല്‍ ഷെരീഫി(40)നെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Badiyadukka, kasaragod, school, Student, Rape Attempt, Police, Bus, Child Line, Child abuse: court taken secretly statement from victim