city-gold-ad-for-blogger
Aster MIMS 10/10/2023

പെരുന്നാള്‍ വരവായി; മൈലാഞ്ചിയില്‍ ഉപയോഗിക്കുന്ന പാരാഫിനൈലീന്‍ഡയാമൈന്‍ എന്ന രാസവസ്തു വില്ലനാവുന്നു; മുന്നറിയിപ്പുമായി ത്വക്ക് രോഗ വിദഗ്ധര്‍

കാസര്‍കോട്:  (www.kasargodvartha.com 24.06.2017) പെരുന്നാള്‍ ദിനമടുത്തതോടെ വീടുകളില്‍ അവസാന മുന്നൊരുക്കത്തിലാണ് എല്ലാവരും. മൈലാഞ്ചി ട്യൂബിന് അടിപിടി കൂടലും മൈലാഞ്ചി തേച്ചുപിടിപ്പിക്കുന്ന തിരക്കുമായി ആഘോഷത്തിമിര്‍പ്പാണ് പെരുന്നാള്‍ തലേന്നുള്ള രാത്രി. പഴയകാലത്ത് വീട്ടുവളപ്പില്‍ വളര്‍ന്നിരുന്ന മൈലാഞ്ചിച്ചെടി അരച്ചാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് മൈലാഞ്ചി ട്യൂബുകളിലായതോടെ വിപണി കീഴടക്കി.

രസകരമായ ആകൃതിയിലും കാണാന്‍ ഭംഗിയുള്ള പൊതിയുമായി വിവിധ പേരുകളില്‍ മൈലാഞ്ചി വിപണിയിലെത്തിയതോടെ ആവശ്യക്കാരും വര്‍ധിച്ചു. പെരുന്നാളിനും കല്യാണത്തിനും തുടങ്ങി എന്ത് ആഘോഷങ്ങള്‍ക്കും മൈലാഞ്ചി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ രാസവസ്തുക്കളും മൈലാഞ്ചി ട്യൂബുകളില്‍ ഇടംപിടിച്ചു.

പെരുന്നാള്‍ വരവായി; മൈലാഞ്ചിയില്‍ ഉപയോഗിക്കുന്ന പാരാഫിനൈലീന്‍ഡയാമൈന്‍ എന്ന രാസവസ്തു വില്ലനാവുന്നു; മുന്നറിയിപ്പുമായി ത്വക്ക് രോഗ വിദഗ്ധര്‍

മൈലാഞ്ചി ഉപയോഗിച്ച് അലര്‍ജിയായതും ത്വക്ക് സംബന്ധമായ രോഗം ബാധിച്ചതുമായ നിരവധി സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് ഷാര്‍ജ സര്‍വകലാശാലയിലെ പരിപാടിക്കിടെ അണിഞ്ഞ മൈലാഞ്ചി വിദ്യാര്‍ഥിനിക്ക് വിനയായത്. മൈലാഞ്ചിയില്‍ ചേര്‍ത്ത രാസവസ്തുവിന്റെ പ്രതിപ്രവര്‍ത്തനം മൂലം കൈ പൊള്ളുകയും വീങ്ങുകയും ചെയ്തു. കലശലായ നീറ്റലും പൊള്ളലും കാരണം പെണ്‍കുട്ടിയെ ആശുപത്രിയില്‍ അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയായിരുന്നു.

തുടക്കത്തില്‍, പുരട്ടാനുള്ള മരുന്നും ഗുളികയും ഡോക്ടര്‍ നല്‍കിയെങ്കിലും രക്തസമ്മര്‍ദ രോഗിയായ പെണ്‍കുട്ടിക്ക് മരുന്നുമൂലമുള്ള പ്രശ്‌നങ്ങളും വേദനയും കാരണം ഒരാഴ്ചയ്ക്കുശേഷം അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വേദനയും ചൊറിച്ചിലും കാരണം ദിവസങ്ങളോളം ഉറങ്ങാനാകാത്ത അവസ്ഥയായിരുന്നുവെന്ന് വിദ്യാര്‍ഥിനി വെളിപ്പെടുത്തിയിരുന്നു.

ഒട്ടിപ്പിടിക്കാനും നിറം നല്‍കാനുമൊക്കെയായി മൈലാഞ്ചിയില്‍ ഉപയോഗിക്കുന്ന പാരാഫിനൈലീന്‍ഡയാമൈന്‍ ( p-Phenylenediamine എന്നും അറിയപ്പെടുന്നു) എന്ന ഘടകമാണ് അലര്‍ജി ഉണ്ടാക്കുന്നതെന്ന് ത്വക്ക് രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുടി കറുപ്പിക്കാനും ലിപ്സ്റ്റിക്കിന് തിളക്കം നല്‍കാനും ടാറ്റൂവിലും ഒക്കെ ഈ രാസവസ്തു ഉപയോഗിക്കുന്നുണ്ട്. കൂടാതെ റബ്ബര്‍ ഉത്പന്നങ്ങളിലും മറ്റും ഇവ ഉപയോഗിക്കുന്നു. പാരാഫിനൈലീന്‍ഡയാമൈന്‍ ഉപയോഗം അധികമായാല്‍ ആസ്ത് മ പോലുള്ള പല രോഗങ്ങള്‍ക്കും കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ക്യാന്‍സര്‍ വരെ വരാമെന്നും ത്വക്ക് രോഗ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഉത്തരം മൈലാഞ്ചി അണിഞ്ഞാല്‍ അതേ ആകൃതിയില്‍ അലര്‍ജിയാവുകയും അത് പിന്നെ വ്രണമാകുകയും ചെയ്യുന്നു. അരച്ച മൈലാഞ്ചി മാത്രം ഉപയോഗിക്കുക, അല്ലെങ്കില്‍ ട്യൂബുകളില്‍ ലഭിക്കുന്ന പ്രകൃതിദത്തമാണെന്ന് ഉറപ്പുള്ളവ ഉപയോഗിക്കുക, ആര്‍ട്ടിഫിഷ്യല്‍ മൈലാഞ്ചി കഴിവതും ഒഴിവാക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് കാസര്‍കോട്ടടക്കം പ്രകൃതിദത്തമായ മൈലാഞ്ചി നിര്‍മിച്ച് നല്‍കുന്ന കേന്ദ്രങ്ങളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, news, Doctors, health, Eid, Chemicals included in Mehandi, Market, p-Phenylenediamine, p-Phenylenediamine (PPD) is an organic compound with the formula C6H4(NH2)2. This derivative of aniline is a white solid, but samples can darken due to air oxidation.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL