കേന്ദ്ര സംഘം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സന്ദര്‍ശിച്ചു
Dec 20, 2014, 08:40 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 20.12.2014) കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ചു. കേന്ദ്ര പദ്ധതികളുടെ നടത്തിപ്പും പദ്ധതികളുടെ ആനുകൂല്യങ്ങള്‍ യഥാസമയം ജനങ്ങളിലെത്തുന്നുണ്ടോ എന്നും സംഘം പരിശോധിച്ചു.
രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി, ഐ.എ.വൈ. സംയോജിത നീര്‍ത്തട പദ്ധതി, തൊഴിലുറപ്പ്, വിവിധ പെന്ഷന്, ശുചിത്വം, ആദര്‍ശ ഗാമം തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പുകളെ കുറിച്ച് ഉദ്യോഗസ്ഥരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു. വിവിധ ഗുണഭോക്താക്കളെയും സംഘം സന്ദര്‍ശിച്ചു. വിവിധ പെന്ഷന് തുക വര്‍ധിപ്പിക്കണമെന്ന് ഗുണഭോക്താക്കള്‍ സംഘത്തോട് അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ നാല് ജില്ലകളിലെ തെരഞ്ഞെടുത്ത പഞ്ചായത്തുകളിലാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുന്നത്. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് സന്ദര്‍ശനം. എ.ആര്. നട് വര്‍ക്കര്‍, ജയന്ത് വി. ഡിഗാറസ്ക്കര്, ഒ.ജെ. ജോണ്‍, കെ. ദേശ് ഹണ്ഡെ, കാസര്‍കോട് ബ്ലോക്ക് ഡവല്പ്മെന്റ് ഓഫീസര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, എ.ഡി.സി. മോഹനകൃഷ്ണന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മാ ഖാദര്‍, വൈസ്: പ്രസിഡണ്ട് ഗഫൂര്‍ ചേരങ്കൈ, എസ്.എം. റഫീഖ് ഹാജി, സുഹറ കരീം, ആഇശ ഷാന, ഉസ്മാന് കല്ലങ്കൈ, മാഹിന്‍ കുന്നില്‍ വിവിധ തല ഉദ്യോഗസ്ഥ പ്രതിനിധികളായ എന്‍.കെ. ലോഗേഷ്, സാഹിറ, സുനന്ദ, സുഗുണന്, സുചിത്ര, അജിത് തുടങ്ങിയവര്‍ വിവിധ കാര്യങ്ങള്‍ സംഘത്തോട് വിവരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Mogral Puthur, Panchayath, Kasaragod, Kerala, Union team, Visit.
Advertisement:
Advertisement: