city-gold-ad-for-blogger
Aster MIMS 10/10/2023

വികസന പദ്ധതികള്‍ക്ക് 48.73 ലക്ഷവും പട്ടികവര്‍ഗ കോളനികളില്‍ കുടിവെളളത്തിന് 16.5 ലക്ഷവും അനുവദിച്ചു

കാസര്‍കോട്: (www.kasargodvartha.com 17.02.2017) എം പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നു പട്ടികവര്‍ഗ - പട്ടികജാതി കോളനികളില്‍ കുടിവെളള പദ്ധതികള്‍ക്കും ജില്ലയിലെ എംഎല്‍എമാരുടെ പ്രത്യേക ആസ്തി വികസന നിധിയില്‍ നിന്നും വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വികസനങ്ങള്‍ക്കും തുക അനുവദിച്ചു. കുടിവെളള പദ്ധതികള്‍ക്ക് 16.5 ലക്ഷം രൂപയുടെയും മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 48.73 ലക്ഷം രൂപയുടെയും പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ഭരണാനുമതി നല്‍കി.

പി കരുണാകരന്‍ എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നു കുറ്റിക്കോല്‍ പഞ്ചായത്തിലെ ബന്തടുക്ക പട്ടികവര്‍ഗ കോളനിയില്‍ 6.9 ലക്ഷം രൂപയും ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പാണ്ടിക്കണ്ടം എസ്ടി കോളനിയില്‍ ആറ് ലക്ഷം രൂപയും എന്‍മകജെ ഗ്രാമപഞ്ചായത്തിലെ കൊമ്പരബെട്ടു എസ് സി കോളനിയില്‍ കുഴല്‍ കിണറും മോട്ടോറും സ്ഥാപിക്കാന്‍ 3.60 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു ഭരണാനുമതി നല്‍കി.

വികസന പദ്ധതികള്‍ക്ക് 48.73 ലക്ഷവും പട്ടികവര്‍ഗ കോളനികളില്‍ കുടിവെളളത്തിന് 16.5 ലക്ഷവും അനുവദിച്ചു


മഞ്ചേശ്വരം മണ്ഡലത്തില്‍ പി ബി അബ്ദുര്‍ റസാഖ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും എന്‍മകജെ ഗ്രാമപഞ്ചായത്തിലെ സ്വര്‍ഗ-തുമ്പടുക്ക റോഡ് ടാറിംഗിനും കുടുവ-കണ്ണാട്ടിക്കാന ലക്ഷംവീട് കോളനി റോഡ് കോണ്‍ക്രീറ്റ് ചെയ്യാനും പെര്‍ള-അക്കരങ്കര റോഡ് ടാറിംഗിനുമായി 4.75 ലക്ഷം രൂപയും പുത്തിഗെ പഞ്ചായത്തിലെ കണ്ടല്‍ ജുമാ മസ്ജിദ് റോഡ് കോണ്‍ക്രീറ്റിന് 3.80 ലക്ഷം രൂപയും മീഞ്ച ഗ്രാമപഞ്ചായത്തിലെ മൊഗര്‍ ജുമാ മസ്ജിദ് റോഡ് ടാറിംഗിന് മുന്ന് ലക്ഷം രൂപയും അനുവദിച്ചു.

കാസര്‍കോട് മണ്ഡലത്തില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ കാറഡുക്ക പഞ്ചായത്തില്‍ ഓടക്കടവ്-മാണിക്കുന്ന്, ബൈച്ചപ്പാടി-ആദൂര്‍ ചെറുകിട ജലസേചന പദ്ധതികള്‍ക്ക് ഇലക്ട്രിക്കല്‍ മോട്ടോറും അനുബന്ധ സാമഗ്രിയും അനുവദിക്കാന്‍ ഒരു ലക്ഷം രൂപ വീതം പുതുക്കിയ പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ ഭരണാനുമതി നല്‍കി.

കാനക്കോട്-പാറത്തോട് റോഡ് ടാറിംഗിന് മൂന്ന് ലക്ഷം രൂപയും അനുവദിച്ചു. എരിഞ്ചേരി പാണൂര്‍ കൊച്ചി - ചെറമ്മല്‍ റോഡ് ടാറിംഗിന് ഏഴ് ലക്ഷം രൂപയും അനുവദിച്ചു. മുളേളരിയ ആയുര്‍വ്വേദ ആശുപത്രിയുടെ സമീപത്തെ കുഴല്‍ കിണറില്‍ നിന്നും കുടിവെളള വിതരണത്തിന് പൈപ്പ് ലൈന്‍ സ്ഥാപിക്കാനുളള പദ്ധതിക്ക് പുതുക്കിയ പദ്ധതിയില്‍ ഒരു ലക്ഷം രൂപ അനുവദിച്ചു.

ഉദുമ മണ്ഡലത്തില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ പ്രാദേശിക ആസ്തി വികസന നിധിയില്‍ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തില്‍ നവോദയ-കളത്തിങ്കല്‍ റോഡ് ടാറിംഗിന് അഞ്ച് ലക്ഷം രൂപയും മുളിയാര്‍ പഞ്ചായത്തില്‍ വടക്കേക്കര-കയ റോഡിനും എരിഞ്ചേരി നടപ്പാത നിര്‍മ്മാണത്തിനും 4.99 ലക്ഷം രൂപ വീതവും അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു ഭരണാനുമതി നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Development project, Drinking water, MP, MLA, K.Kunhiraman MLA, N.A.Nellikunnu, P Karunakaran MP, Kuttikol, District Collector, P B Abdul Razak, Road Tarring, Uduma, Cash allowed for Development projects and Drinking water


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL