city-gold-ad-for-blogger
Aster MIMS 10/10/2023

സെക്രടറിയുടെ പരാതിയിൽ ബളാൽ പഞ്ചായത് പ്രസിഡന്റിനെതിരായ കേസ്; കോൺഗ്രസ് പ്രതിഷേധത്തിന്; ശനിയാഴ്ച പൊലീസ് സ്റ്റേഷൻ മാർച്

വെള്ളരിക്കുണ്ട്: (www.kasargodvartha.com 17.02.2022) ബളാൽ പഞ്ചായത് സെക്രടറിയുടെ പരാതിയിൽ പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം, അംഗങ്ങളായ ടി അബ്ദുൽ ഖാദർ, വിനു കെ ആർ, പരപ്പ ബ്ലോക്‌ പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ് എന്നിവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത വെള്ളരിക്കുണ്ട് പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്‌ നടത്തുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്‌ ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്യും.

  
സെക്രടറിയുടെ പരാതിയിൽ ബളാൽ പഞ്ചായത് പ്രസിഡന്റിനെതിരായ കേസ്; കോൺഗ്രസ് പ്രതിഷേധത്തിന്; ശനിയാഴ്ച പൊലീസ് സ്റ്റേഷൻ മാർച്



കഴിഞ്ഞ ഡിസംബർ മുതൽ ബളാൽ പഞ്ചായത്തിൽ സെക്രടറിയായി എത്തിയ മിഥുൻ കൈലാസിന്റെ ഭരണസ്തംഭനം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റ് എന്ന നിലയിൽ രാജു കട്ടക്കയം ചോദ്യം ചെയ്യുകമാത്രമാണ് ഉണ്ടായതെന്ന് നേതാക്കൾ പറഞ്ഞു. സെക്രടറി പറയും പോലെ രാജു കട്ടക്കയം അടക്കമുള്ള ജനപ്രതിനിധികൾ അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയോ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയയോ ചെയ്തിട്ടില്ല. ഭരണ സ്വാധീനം ഉപയോഗിച്ച് സെക്രടറിയെ മുൻനിർത്തി കോൺഗ്രസിന് മൃഗീയഭൂരിപക്ഷമുള്ള ബളാലിൽ സിപിഎം രാഷ്‌ടീയം കളിക്കാൻ ശ്രമിക്കുകയാണ്. അതിന് പൊലീസ് കൂട്ട് നിൽക്കുന്നു. എന്ത് വില കൊടുത്തും അത് ചെറുക്കുമെന്നും നേതാക്കൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് എം പി ജോസഫ്, ഡിസിസി ജനറൽ സെക്രടറി ഹരീഷ് പി നായർ, ജോമോൻ ജോസ്, സണ്ണി കള്ളിവയൽ, ആൻഡ്രൂസ് വി ജെ, ബിബിൻ അറക്കൽ, ലിബിൻ ജേക്കബ് ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.


Keywords:  Kerala, Kasaragod, News, Vellarikundu, Panchayath, President, Secretary, Police, Case against Balal Panchayat President on Secretary's complaint; Congress protests

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL