കുട്ടികള്‍ ഓടിച്ച ഇരുചക്രവാഹനങ്ങള്‍ പോലീസ് പിടികൂടി; ഭര്‍തൃമതി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ കേസ്
May 26, 2017, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 26/05/2017) കുട്ടികള്‍ ഓടിച്ച ഇരുചക്രവാഹനങ്ങള്‍ പോലീസ് പിടികൂടി. സംഭവത്തില്‍ ഭര്‍തൃമതി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. മധൂരിലെ ബഷീറിന്റെ ഭാര്യ കെ എം ഖൈറുന്നീസ(38), കാസര്‍കോട് കസബയിലെ മൂസ സക്കറിയ(52) എന്നിവര്‍ക്കെതിരെയാണ് കേസ്. ഖൈറുന്നീസ സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന് തന്റെ പേരിലുള്ള കെ എല്‍ 14 ടി 9890 കൈനറ്റിക് ഹോണ്ട ഓടിക്കാന്‍ നല്‍കിയിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം കറന്തക്കാട്ട് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം കുട്ടി ഓടിച്ച വാഹനം കസ്റ്റഡിയിലെടുക്കുകയും വാഹന ഉടമയുടെ പേരും വിലാസവും വാങ്ങിയ ശേഷം കുട്ടിയെ വിട്ടയക്കുകയുമായിരുന്നു. മൂസ സക്കറിയ ഓടിക്കാന്‍ നല്കിയ കെ എല്‍ 60 ഇ 592 നമ്പര്‍ ബൈക്കില്‍ പോകുമ്പോള്‍ കാസര്‍കോട് ടൗണില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി പോലീസ് പിടിയിലാവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Two Wheeler, Police, Case, Vehicle, Student, Bike seized for minor driving; Case against two.