സംസ്ഥാന പാതയില്‍ വീണ്ടും അപകടം; ലോറി ബൈകിലിടിച്ച് യുവാവിന് ദാരുണാന്ത്യം
Feb 13, 2022, 23:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.02.2022) സംസ്ഥാന പാതയില്‍ വീണ്ടും അപകടം. ലോറി ബൈകിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഫാബ്രികേഷന്‍ ജോലി ചെയ്യുന്ന ബല്ലാകടപ്പുറത്തെ സന്തോഷ് ( 32)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തുമണിയോടെ കാഞ്ഞങ്ങാട് - കാസര്‍കോട് സംസ്ഥാന പാതയില്‍ മടിയനിലാണ് അപകടം നടന്നത്. ലോറി കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു. ബൈക് ചേറ്റുകുണ്ട് ഭാഗത്തേക്ക് പോകുകയായിരുന്നു. ഒരു കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് ബൈകില്‍ ലോറി വന്നിടിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ലോറി ബൈകില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണപ്പെട്ടു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ലോറി ബൈകില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണപ്പെട്ടു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അതിനിടെ സംസ്ഥാന പാത വഴി ഭാരവാഹനങ്ങള്‍ കടത്തിവിടുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. കലക്ടറുടെ നിരോധന ഉത്തരവ് നിലനില്‍ക്കെയാണ് രാത്രിയില്‍ ഭാരവാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നത്.
Keywords: Kerala, Kasaragod, News, Kanhangad, Accident, Top-Headlines, Lorry,Bike, Police, Bike and Lorry collided, young man died