മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ ലോറിക്ക് പിറകില്‍ സ്കൂട്ടറിടിച്ച് 2 പേര്‍ക്ക് ഗുരുതരം
Aug 29, 2015, 18:21 IST
മഞ്ചേശ്വരം: (www.kasargodvartha.com 29/08/2015) മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ ലോറിക്ക് പിറകില്‍ സ്കൂട്ടറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനും സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്കൂട്ടര്‍ ഓടിച്ചിരുന്ന 50 വയസ് പ്രായംതോന്നിക്കുന്നയാളുടെ മുഖം വികൃതമായി. മംഗളൂരു ഭാഗത്തുനിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എ. 15 - 4986 നമ്പര്‍ ലോറിക്ക് പിറകില്‍ കെ.എല്‍. 14 ജി 3327 നമ്പര്‍ ഹോണ്ട സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
അതീവ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരനേയും തലയ്ക്ക് പരിക്കേറ്റ സ്ത്രേീയേയും മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവര്‍ ഹൊസങ്കടി സ്വദേശികളാണെന്ന് സൂചനയുണ്ട്. ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിറകിലൂടെ അമിതവേഗതയില്‍വന്ന സ്കൂട്ടര്‍ ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്കൂട്ടര്‍ ഏതാണ്ട് തകര്‍ന്നു. റോഡില്‍ രക്തം തളംകെട്ടിക്കിടന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി.
ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ ഇരുഭാഗത്തും പരിശോധനയ്ക്കായി ലോറികളും മറ്റുവാഹനങ്ങളും നിരനിരയായി നില്‍ക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നേരത്തെതന്നെ പരാതി ഉയര്‍ന്നിരുന്നു. ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് തൊട്ടടുത്ത് എട്ടര ഏക്കറോളം സ്ഥലം ഉണ്ടെങ്കിലും ലോറികളും മറ്റുവാഹനങ്ങളും റോഡിന്റെ ഇരുവശവുമായാണ് നിര്‍ത്തിയിടുന്നത്.
Keywords: Kasaragod, Manjeshwaram, Bike-Accident, Injured, Kerala, Advertisement Amazonix.
Advertisement: