വിജിലന്‍സ് അന്വേഷണത്തിനിടെ റോഡിലെ കുഴിയടച്ച് അധികൃതര്‍ തലയൂരി
Jan 25, 2015, 10:44 IST
കാസര്‍കോട്: (www.kasargodvartha.com 25/01/2015) ഏഴുമാസം മുമ്പു ടാര്‍ ചെയ്ത റോഡ് തകര്‍ന്നതു സംബന്ധിച്ച് നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്നു വിജിലന്‍സ് അന്വേഷണം നടത്തുന്നതിനിടെ അധികൃതര്‍ തിടുക്കത്തില്‍ റോഡിന്റെ അറ്റകുറ്റപ്പണി നടത്തി. പൈവളിഗെ പഞ്ചായത്തിലെ ചേവാര്‍-പൈവളിഗെ റോഡ്, ബദിയടുക്ക പഞ്ചായത്തിലെ ചെര്‍ളടുക്ക മാന്യ റോഡ് എന്നിവയാണ് അറ്റകുറ്റപ്പണി നടത്തി പഞ്ചായത്ത് അധികൃതര്‍ തടി ഊരിയത്.
2014 മെയ് മാസത്തിലാണ് ഈ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. എന്നാല്‍ ഏഴുമാസം കൊണ്ടു തന്നെ റോഡുകള്‍ കാല് നടയാത്ര പോലും അസാധ്യമായ നിലയില്‍ തകരുകയായിരുന്നു.
ഇതിനെ കുറിച്ചു അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ വിജിലന്‍സില്‍ പരാതി നല്‍കുകയും,വിജിലന്‍സ് സി.ഐ. ഡോ. വി.ബാലകൃഷ്ണന്, ഹാര്‍ബര്‍ എഞ്ചിനീയര്‍ ബാലകൃഷ്ണന്, ദാസന്, മധു, രമേശന്, ജയരാജ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിക്കുകയും ചെയ്തു. അതിനിടെയാണ് കഴിഞ്ഞ ദിവസം തിരക്കിട്ടു റോഡിലെ കുഴിയടപ്പു നടന്നത്.
Also Read:
വിവാഹം കഴിക്കാതെ അമ്മയായി; പ്രസവിച്ചത് ടോയ്ലറ്റില്
Keywords: Kasaragod, Kerala, Road, Vigilance-raid, Bad Road,
Advertisement: