ചുവന്ന കാറിലെത്തിയ അജ്ഞാത സംഘം സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചു
Oct 23, 2017, 11:39 IST
കാസര്‍കോട്: (www.kasargodvartha.com 23.10.2017) ചുവന്ന കാറിലെത്തിയ അജ്ഞാതരായ രണ്ടംഗ സംഘം സെക്യൂരിറ്റി ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചു. കര്‍ണാടക സ്വദേശിയും വോര്‍ക്കാടി ലക്ഷം വീട് കോളനിയില്‍ താമസക്കാരനുമായ മുത്തപ്പ (66) ആണ് ക്രൂരമര്‍ദനത്തിനിരയായത്. സുങ്കതകട്ടയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് മുത്തപ്പ. കടയുടെ കാവല്‍ ജോലിയില്‍ ഏര്പെട്ടിരിക്കുകയായിരുന്ന മുത്തപ്പയോട് ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ അതുവഴി ചുവന്ന കാറില്‍ വന്ന രണ്ടു പേര് വിട്ളയിലേക്ക് പോകേണ്ട വഴി ചോദിച്ചിരുന്നു.
മുത്തപ്പ വഴി പറഞ്ഞു കൊടുത്തതോടെ ഇവര്‍ കാറില്‍ പോയെങ്കിലും 10 മിനുറ്റ് കഴിഞ്ഞ് വീണ്ടും ഇതേവാഹനത്തില്‍ മുത്തപ്പയ്ക്ക് സമീപമെത്തി. ഇങ്ങനെയൊരു കാര്‍ ഈ ഭാഗത്ത് വന്നതായി ആരോടും പറയരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ടു പേരും ചേര്‍ന്ന് മുത്തപ്പയെ മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. അതിശക്തമായ ചവിട്ടേറ്റാണ് മുത്തപ്പയുടെ കൈയൊടിഞ്ഞത്. അക്രമത്തിനു ശേഷം ഇരുവരും കാറില്‍ സ്ഥലം വിടുകയും ചെയ്തു. സാരമായി പരിക്കേറ്റ മുത്തപ്പ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Car, Attack, Assault, Attack against Security guard
Keywords: Kasaragod, Kerala, news, Car, Attack, Assault, Attack against Security guard