city-gold-ad-for-blogger
Aster MIMS 10/10/2023

പ്രണയത്തിൻ്റെ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ കത്തിക്കുത്ത്; സഹോദരങ്ങളായ രണ്ടു പേർക്ക് വെട്ടേറ്റതായി പരാതി; പൊലീസ് കേസെടുത്തു

ആദൂർ: (www.kasargodvartha.com 09.02.2022) പെൺകുട്ടിയുടെ പ്രണയബന്ധം ബന്ധുക്കൾ എതിർത്തതിൻ്റെ പേരിൽ വിവാഹാലോചനയുമായെത്തിയ കാമുകൻ്റെ ബന്ധുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കത്തിക്കുത്തും സംഘർഷവും. പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ടു പേർക്ക് കുത്തേറ്റതായി പരാതി. കാമുകൻ്റെ പക്ഷത്തുള്ളവരാണ് ആക്രമിച്ചതെന്നാണ് ആരോപണം.
  
പ്രണയത്തിൻ്റെ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ കത്തിക്കുത്ത്; സഹോദരങ്ങളായ രണ്ടു പേർക്ക് വെട്ടേറ്റതായി പരാതി; പൊലീസ് കേസെടുത്തു


ആദൂർ ദേലംപാടി നുജി ബട്ടുവിലെ വാസു നായിക് (49), സഹോദരൻ ശങ്കരൻ എന്നിവർക്കാണ് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്. സഹോദരങ്ങളായ ജഗദീശൻ, സോമശേഖരൻ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയിൽ ജിബട്ടുവിലെ ചേതൻകുമാർ, സഹോദരങ്ങളായ ചന്ദൻ, പ്രീതൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്നാണ് പരാതി. വാസു നായികും സഹോദരൻ ശങ്കരനും കാസർകോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രണയത്തിലായിരുന്ന പെൺകുട്ടിയെ ബന്ധുവായ യുവാവിന് വേണ്ടി പെണ്ണ് ചോദിച്ചെത്തിയെങ്കിലും വീട്ടുകാർ വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇതിൻ്റെ വിരോധം വെച്ച് തന്നെയും സഹോദരങ്ങളെയും കത്തി കൊണ്ടും ഇരുമ്പുവടി കൊണ്ടും ആക്രമിച്ചെന്ന് വാസു നായിക് പൊലീസിൽ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേ സമയം തന്നെയും സഹോദരങ്ങളെയും ആക്രമിച്ചുവെന്ന് കാണിച്ച് ചേതൻ കുമാറും ആദൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Keywords:  Kerala, Kasaragod, News, Adhur, Love, Assault, Complaint, Case, Police, Girl, Top-Headlines,  Assault complaint; police registered case.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL