city-gold-ad-for-blogger
Aster MIMS 10/10/2023

റമദാന്‍ റിലീഫ്: അല്‍ഫലാഹ് ഫൗണ്ടേഷന്റെ സഹായങ്ങള്‍ വിതരണം ചെയ്തു

ഉപ്പള: (www.kasargodvartha.com 03/07/2015) ബംഗളൂരു അല്‍ ഫലാഹ് ഫൗണ്ടേഷന്‍ വിവിധ സഹായങ്ങള്‍ വിതരണം ചെയ്തു. റമദാന്‍ റിലീഫിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഉപ്പള മരിക്ക പ്ലാസയില്‍ നടന്ന ചടങ്ങില്‍ മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു.

എ.കെ.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ മുഖ്യാതിഥിയായിരുന്നു. കാസര്‍കോട് ഡി.വൈ.എസ്.പി. രഞ്ജിത്ത് റമദാന്‍ കിറ്റ് വിതരണവും, ഹനീഫ ഗോള്‍ഡ് കിംഗ് തയ്യല്‍ മിഷീന്‍ വിതരണവും, എസ്. അബ്ദുല്ല വസ്ത്രവിതരണവും, ലണ്ടന്‍ മുഹമ്മദ് ഹാജി സാമ്പത്തിക സഹായ വിതരണവും യു.കെ. യൂസഫ് സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി.

ആതുര സേവന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ മോണു ഹിന്ദുസ്ഥാന്‍, ഖത്തര്‍ കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീര്‍, എന്‍ട്രസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ അഹ്മദ് നജാദ്, വി. അവിനാഷ് എ്ന്നിവരെ ആദരിച്ചു. പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ക്യാഷ് അവാര്‍ഡ് വിതരണം നിര്‍വ്വഹിച്ചു.

മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ബദ്‌റുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ശമീം തങ്ങള്‍ കുമ്പോല്‍, എം. അബ്ദുല്ല മുഗു, എം. അബ്ബാസ്, സിദ്ദീഖ് സഖാഫി, അസീസ് മരിക്കെ, അബ്ബാസ് ഓണന്ത, അബ്ദുല്‍ ഹമീദ്, സത്താര്‍ ആരിക്കാടി, എം.പി. ഖാലിദ്, കെ.വി. യൂസുഫ്, മുഹമ്മദ് റോഡ്ഗര, ഷമീര്‍ കുമ്പള, അഷ്‌റഫ് കര്‍ള, അസീസ് കളത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
റമദാന്‍ റിലീഫ്: അല്‍ഫലാഹ് ഫൗണ്ടേഷന്റെ സഹായങ്ങള്‍ വിതരണം ചെയ്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Uppala, Kasaragod, Kerala, Al Falah foundation relief program, Cherkkalam Abdulla, Advertisement Sara Apartments.


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL