Road | നൂറുദ്ദീന്റെ വീട്ടിലേക്ക് റോഡ് എന്ന സ്വപ്നം ഒടുവില്‍ പൂവണിയുന്നു
Oct 25, 2023, 12:09 IST
ബദിയടുക്ക: (KasargodVartha) പള്ളത്തടുക്കയിലെ നൂറുദ്ദീന്റെ വീട്ടിലേക്ക് റോഡ് എന്ന സ്വപ്നം പൂവണിയുന്നു. വനിതാ പഞ്ചായത് അംഗം അജിതയുടെ ഇടപെടല്‍ ഉണ്ടായതോടെയാണ് റോഡ് യാഥാര്‍ഥ്യമാകുന്നത്.
ബദിയടുക്ക പഞ്ചായത് അഞ്ചാം വാര്‍ഡ് മെമ്പര്‍ ജ്യോതി കാര്യാട്ടിന്റെ നേതൃത്വത്തിലാണ് റോഡ് സൗകര്യം ചെയ്തു കൊടുത്തത്. ബദിയടുക്ക - പെര്‍ള റോഡിലേ പള്ളത്തടുക്ക റേഷന്‍ കടയുടെ അരികിലൂടെ നൂറുദ്ദീന്റെ സ്വന്തം സ്ഥലത്ത് കൂടി വീട്ടിലേക്ക് റോഡ് ഉണ്ടാക്കാന്‍ ഏറെകാലങ്ങളായി ശ്രമം നടന്നെങ്കിലും റോഡ് ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.
നൂറുദ്ദീന്റെ മാതാവ് കിടപ്പിലായി വീട്ടില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വീട്ടുമുറ്റത്തേക്ക് റോഡ് ഇല്ലാത്തതിനാല്‍ രോഗിയായ മാതാവിനെ താങ്ങിയെടുത്തു കൊണ്ടുപോകുന്ന അവസ്ഥ ശ്രദ്ധയില്‍പെട്ട പഞ്ചായത് അംഗം തിങ്കളാഴ്ച പള്ളത്തടുക്കയിലെ വീട്ടിലേക്ക് എത്തിയിരുന്നു.

ഏത് തടസവും നേരിടാന്‍ തയാറാണന്ന് വീട്ടുകാരനായ നൂറുദ്ദീനോട് പറയുകയും ചെവ്വാഴ്ച രാവിലെതന്നെ നിയമ കുരുക്കും, തടസങ്ങളും ഒഴിവാക്കി പ്രദേശവാസികളോടൊപ്പം ചേര്‍ന്ന് ജെസിബി ഉപയോഗിച്ച് മഴവെള്ളം ഒലിച്ചു പോകുന്ന ഓവുചാലിലേക്ക് പൈപ് ഇടാനും, ചെമ്മണ്ണ് നീക്കി റോഡ് ഉണ്ടാക്കാനും നേതൃത്വം നല്‍കി.
Keywords: After intervention of female panchayat member, finally road built to Nooruddin's house, Kasaragod, News, Road Built, Panchayat Member, Natives, Hospital, Treatment, Vehicles, JCB, Kerala News.