വിദ്വേഷം പരത്തുന്ന സന്ദേശം; നടപടി കര്‍ശനമാക്കി പോലീസ്, 2 പേര്‍ അറസ്റ്റില്‍, 100 കണക്കിനു പേര്‍ നിരീക്ഷണത്തില്‍, സന്ദേശം കൈമാറുന്നവരും കുടുങ്ങും
Jan 14, 2020, 20:35 IST
ബദിയടുക്ക: (www.kasargodvartha.com 14.01.2020) വിദ്വേഷം പരത്തുന്ന സന്ദേശം വ്യാപകമായതോടെ നടപടി കര്‍ശനമാക്കി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റു ചെയ്തു. 100 കണക്കിനു പേര്‍ നിരീക്ഷണത്തിലാണ്. ബദിയടുക്കയിലും പരിസരങ്ങളിലുമുള്ള ഒരു വിഭാഗം ആളുകള്‍ നടത്തുന്ന കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നത് അടക്കമുള്ള സന്ദേശം പ്രചരിപ്പിച്ചതിനാണ് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. മൂക്കംപാറയിലെ ഹനീഫ (40), ബദിയടുക്ക വളമലയിലെ ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്.
പരാതി ലഭിച്ചതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയാണ് രണ്ടംഗ സംഘത്തെ പിടികൂടിയത്. സന്ദേശം പ്രചരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ഉള്‍പെടെയുള്ളവര്‍ നിരീക്ഷണത്തിലാണെന്നും ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യം പരിശോധനയ്ക്കു ശേഷം പരിഗണിക്കാമെന്നും ബദിയടുക്ക സി ഐ അനീഷ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Badiyadukka, arrest, Police, Abusing message in WhatsApp; 2 arrested
< !- START disable copy paste -->