city-gold-ad-for-blogger
Aster MIMS 10/10/2023

പാര്‍ട്ടിയിലെ ഒരുവിഭാഗം അപവാദപ്രചരണം നടത്തുന്നതായി ആരോപണം; ബി ജെ പി നേതാവായ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ രാജിക്കത്ത് നല്‍കി

കാസര്‍കോട്: (www.kasargodvartha.com 07.03.2018) ബെള്ളൂരില്‍ ബി ജെ പിയില്‍ അസ്വാരസ്യം രൂക്ഷമാകുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം അപവാദ പ്രചരണം നടത്തുന്നതില്‍ മനംനൊന്ത് ബിജെപി നേതാവായ ബെള്ളൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ രാജിക്കൊരുങ്ങി. രാജിക്കത്ത് പഞ്ചായത്തിലെ ഒരു സെക്ഷന്‍ ക്ലാര്‍ക്കിനു നല്‍കിയിട്ടുണ്ടെങ്കിലും രാജിയില്‍ നിന്നും വനിതാനേതാവിനെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി നേതൃത്വം നടത്തിവരികയാണ്. ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ബിജെപി പ്രാദേശിക നേതാവിനെതിരെ വനിതാനേതാവ് ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ ആരോപണമാണ്. ബി ജെ പിയുടെ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി ബ്ലോക്ക് പഞ്ചായത്തംഗത്തിന് കൂട്ടുനില്‍ക്കുന്നതായും വിമര്‍ശനമുണ്ട്.

പഞ്ചായത്തിലെ മുന്‍ ജീവനക്കാരനുമായി ബന്ധമുണ്ടെന്ന രീതിയില്‍ നേതാവു തന്നെ പ്രചാരണം നടത്തിയെന്നാണ് വനിതാനേതാവിന്റെ പരാതി. വനിതാനേതാവിനെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ബിജെപി മണ്ഡലം കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ഇരുവരുമായി ചര്‍ച്ചചെയ്തു പ്രശ്‌നം പരിഹരിക്കാനാണ് യോഗം തീരുമാനിച്ചത്. അതിനിടയിലാണ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചുകൊണ്ട് ഇവര്‍ രാജിക്കത്ത് നല്‍കിയത്. പഞ്ചായത്ത് അംഗത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കുന്നതായാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.

പാര്‍ട്ടിയിലെ ഒരുവിഭാഗം അപവാദപ്രചരണം നടത്തുന്നതായി ആരോപണം; ബി ജെ പി നേതാവായ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ രാജിക്കത്ത് നല്‍കി

അതേസമയം വനിതാനേതാവിന്റെ രാജി സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമാണെന്ന് ബി ജെ പിയിലെ മറുവിഭാഗം ആരോപിക്കുന്നു. അംഗത്വം രാജിവയ്ക്കണമെങ്കില്‍ കത്തു നല്‍കേണ്ടത് പഞ്ചായത്ത് സെക്രട്ടറിക്കാണ്. നേരിട്ടു നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടു ഗസ്റ്റഡ് ഓഫിസര്‍മാരെക്കൊണ്ടു സാക്ഷ്യപ്പെടുത്തി തപാലില്‍ അയച്ചാലും മതി. എന്നാല്‍ ഇതൊന്നുമില്ലാതെ ക്ലാര്‍ക്കിനു കത്തു നല്‍കിയത് തന്നെ രാജി അംഗീകരിക്കാതിരിക്കാനുള്ള അടവാണെന്ന് ഇവര്‍ പറയുന്നു. 13 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഒരു സ്വതന്ത്രന്റേതുള്‍പ്പെടെ ഒന്‍പതുപേരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. സിപിഎമ്മിനു നാല് അംഗങ്ങളുമുണ്ട്. ഒരു അംഗം രാജിവച്ചാലും പഞ്ചായത്ത് ഭരണത്തെ അത് ദോഷകരമായി ബാധിക്കില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, BJP, Complaint, Party, Resignation, Abusing; BJP leader submits resignation letter.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL