|
Abdul Rahman Paika |
തിരുവനന്തപുരം: അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എ.ഐ.സി.ടി.ഇ.) ഡയരക്ടറായി പൈക്കയിലെ എം. അബ്ദുര്‍ റഹ്മാനെ നിയമിച്ചു. സംസ്ഥാന വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ ഡയരക്ടറായി പ്രവര്‍ത്തിച്ചുവരികയാണ്. ന്യൂഡല്‍ഹി ജനപഥിലുള്ള കേന്ദ്ര ആസ്ഥാനത്താണ് നിയമനം. കാസര്‍കോട് പൈക്ക മാളങ്കൈ സ്വദേശിയായ റഹ്മാന് പരേതനായ കൊട്ടയടുക്കം അബ്ദുല്ലയുടെയും നഫീസയുടെയും മകനാണ്. കേന്ദ്ര വാര്‍ത്താപ്രക്ഷേപണ വകുപ്പില്‍ ഡയരക്ടറായ ഡോ: നീതു സോണയാണ് ഭാര്യ.
Keywords: Kasaragod, Thiruvananthapuram, Paika, AICTE, Abdul Rahman Paika, kasargodvartha, kasargodnews.