city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് നഗരത്തിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കാസർകോട്: (www.kasargodvartha.com 02.03.20221) കാസർകോട് നഗരത്തിൽ സിനിമാ സ്റ്റൈലിൽ തോക്ക് ചൂണ്ടി ആക്രമിക്കുകയും ഗുരുതരമായി കുത്തി പരിക്കേൽപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാസർകോട് നഗരത്തിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ

 

മധൂർ പഞ്ചായത്തിലെ ആസിഫിനെ (40) യാണ് പിടികൂടിയത്. മംഗളൂരു ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം.

കാസർകോട് തായലങ്ങാടിയിൽ തിങ്കളാഴ്ച രാത്രി 7.45 മണിയോടെയാണ് ആളുകൾ നോക്കി നിൽക്കെ മിന്നൽ അക്രമണം നടന്നത്. തായലങ്ങാടിയിൽ ഒരാഴ്ച മുമ്പ് ആരംഭിച്ച ലുഖ്മാനുൽ ഹകീം പൊണ്ടം ജ്യൂസ് കട നടത്തുന്ന പള്ളിക്കര പൂച്ചക്കാട്ടെ ഇല്യാസിൻ്റെ സഹോദരൻ താജുദ്ദീനാ (31) ണ് കുത്തേറ്റത്.

താജുദ്ദീൻ സ്കോർപിയോ കാറിൽ തളങ്കര ഭാഗത്ത് പോയി തിരിച്ച് തായലങ്ങാടിയിലെ സഹോദരൻ്റെ ജ്യൂസ് കടയിൽ എത്തിയപ്പോഴാണ് പിന്തുടർന്നു വന്ന സ്വിഫ്റ്റ് കാറിലെത്തിയ സംഘം തോക്ക് ചൂണ്ടി അക്രമം നടത്തിയത്. സംഘം നിറയൊഴിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.

അക്രമികളുടെ പിടിയിൽ നിന്നും രക്ഷപ്പെടാനായി കാസർകോട് ട്രാഫിക് ജംഗ്ഷനിലേക്ക് ഓടിയ താജുദ്ദീനെ സംഘം പിന്തുടർന്ന് ഹാമർ ഉപയോഗിച്ച് അടിച്ച് വീഴ്ത്തിയ ശേഷം തലയ്ക്ക് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താജുദ്ദീൻ മംഗളൂരുവിൽ ചികിത്സയിലാണ്. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ സഹോദരൻ ഇല്യാസിന് കൈക്ക് നിസാര പരിക്കേറ്റിരുന്നു.

Keywords:  Kerala, News, Kasaragod, Top-Headlines, Attack, Assault, Police, Case, Custody, Treatment, Youth, A man has been remanded in police custody in connection with the stabbing of a youth in Kasargod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia