കാസര്‍കോട്ട് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് വിദേശത്തു നിന്നും മഹാരാഷ്ട്രയില്‍ നിന്നുമെത്തിയവര്‍ക്ക്; അഞ്ച് പേര്‍ക്ക് നെഗറ്റീവായി
Jun 27, 2020, 18:23 IST
കാസര്‍കോട്: (www.kasargodvartha.com 27.06.2020) ജില്ലയില്‍ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര് വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര് മഹാരാഷ്ട്രയില്‍ നിന്നുമെത്തിയവരുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 43, 25 വയസുള്ളവര്‍, ജൂണ്‍ 23 ന് കുവൈത്തില്‍ നിന്നു വന്ന 26, 27 വയസുള്ളവര്‍, ജൂണ്‍ 20 ന് കുവൈത്തില്‍ നിന്നെത്തിയ 46 വയസുകാരന്, ജൂണ്‍ 13 ന് അബുദാബിയില്‍ നിന്ന് വന്ന 25 വയസുകാരി, ജൂണ്‍ 22 ന് കുവൈത്തില്‍ നിന്ന് വന്ന 43 വയസുകാരന്, ജൂണ്‍ 16 ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുകാരന്, ജൂണ്‍ ആറിന് ഒമാനില്‍ നിന്ന് വന്ന 36 വയസുകാരന് ജൂണ്‍ 16 ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 34 വയസുകാരന്, ജൂണ്‍ ഏഴിന് മഹാരാഷ്ട്രയില്‍ നിന്നും വന്ന 41 വയസുകാരന് എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.
ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് നെഗറ്റീവായി
സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 സ്ഥിരീകരിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആരോഗ്യ പ്രവര്‍ത്തക (34 വയസുള്ള സ്ത്രീ) അടക്കം അഞ്ച് പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5884 പേര്
വീടുകളില്‍ 5456 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 428 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5884 പേരാണ്. പുതിയതായി 359 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം പുതിയതായി 205 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 545 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 338 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: kasaragod, news, COVID-19, District, Kerala, Report, 9 covid positive cases in Kasaragod