Disaster | വയനാട്ടിലെ ചൂരല്‍മലയില്‍ പ്രകൃതി ദുരന്തത്തിനിരയായവരെ തിരയുന്നതിനും നേതൃത്വം നല്‍കുന്നതിനുമായി കൈ മെയ് മറന്ന് പ്രയത്‌നിക്കാന്‍ മുന്നിട്ടിറങ്ങി കേരള പോലീസിലെ 866 ഉദ്യോഗസ്ഥര്‍
കേരള ആംഡ് പോലീസ് നാലാം ബറ്റാലിയനില്‍ നിന്ന് 150 പേരും മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ നിന്ന് 125 പേരും ഇന്ത്യ റിസര്‍വ് ബെറ്റാലിയനില്‍ നിന്ന് 50 പേരും ഉണ്ട്
മലകളിലും മറ്റും കയറി ദുഷ്‌കരമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പരിശീലനം നേടിയവരാണ് ഇവര്‍
വയനാട്: (KasargodVartha) ഉരുള്‍ പൊട്ടല്‍ (Landslides) ദുരന്തത്തില്‍ (Disaster) പാടെ തകര്‍ന്ന പ്രദേശങ്ങളില്‍ അകപ്പെട്ടുപോയവരെ തിരയുന്നതിനും നേതൃത്വം നല്‍കുന്നതിനുമായി കൈ മെയ് മറന്ന് പ്രയത്‌നിക്കാന്‍ മുന്നിട്ടിറങ്ങി കേരള പോലീസിലെ (Kerala Police) 866 ഉദ്യോഗസ്ഥര്‍. വയനാട്ടിലെയും സമീപജില്ലകളിലെയും പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള 390 പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായാണ് മറ്റു യൂണിറ്റുകളില്‍ നിന്നായി നിരവധി പേരെ പ്രദേശത്ത് നിയോഗിച്ചിരിക്കുന്നത്.
കേരള ആംഡ് പോലീസ് നാലാം ബറ്റാലിയനില്‍ നിന്ന് 150 പേരും മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ നിന്ന് 125 പേരും ഇന്ത്യ റിസര്‍വ് ബെറ്റാലിയനില്‍ നിന്ന് 50 പേരും തിരച്ചില്‍ സംഘങ്ങളിലുണ്ട്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ 140 പേരും ഡിഐജിയുടെ ക്വിക് റിയാക്ഷന്‍ ടീമിലെ 17 പേരും തിരച്ചിലിന് സഹായിക്കുന്നു.
മലകളിലും മറ്റും കയറി ദുഷ്‌കരമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പരിശീലനം നേടിയ കെ എ പി അഞ്ചാം ബറ്റാലിയനിലെ ഹൈ ആള്‍ടിട്യൂഡ് ട്രെയിനിങ് സെന്ററിലെ 14 അംഗ സംഘവും തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
ഒപ്പം വയനാട്ടിലെ ദുന്തഭൂമിയിലെ രക്ഷാ പ്രവര്‍ത്തനത്തിന് കാസര്‍കോട് ജില്ലയിലെ പോലീസ് സേനാംഗങ്ങളും മുന്നിലുണ്ട്. 40 അംഗങ്ങള്‍ ഉള്‍പ്പെട്ട സംഘം കഴിഞ്ഞ ദിവസം വയനാട്ടിലേക്ക് പോയി. അന്താരാഷ്ട്ര നീന്തല്‍ താരം കൂടിയായ ഹൊസ് ദുര്‍ഗിലെ എസ് ഐ എം ടി പി സൈഫുദ്ദീന്‍, എസ് ഐ ടി പി മധു, നീലേശ്വരത്തെ രതീശന്‍ തൃക്കരിപ്പൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം വയനാട്ടിലെത്തിയത്.
കാസർകോട് പോലീസിന്റെ ആദ്യ ലോഡ് വയനാട് സ്വീകരിച്ചു
കാസർകോട്: ജില്ലാ പോലീസിന്റെ നേതൃത്വത്തിലുള്ള വെള്ളവും ഭക്ഷണവും നിറച്ച ആദ്യ ലോറി വയനാട് സ്വീകരിച്ചു. കാസർകോട് നാർകോട്ടിക് സെൽ ഡിവൈഎസ്പി എസ്. ചന്ദ്രകുമാറിന്റെയും കാസർകോട് സൈബർ പോലീസ് ഇൻസ്‌പെക്ടർ അനൂപ് കുമാറിന്റെയും നേതൃത്വത്തിലായിരുന്നു ആദ്യ ലോഡ് സ്വീകരിച്ചത്.
വെള്ളവും ഭക്ഷണവും ഗവ: യു.പി സ്കൂൾ കോട്ടനാട്, സെന്റ് സെബാസ്റ്റ്യൻ ഹാൾ കപ്പംകൊള്ളി, വയനാട് ജില്ലാ പോലീസ് ആസ്ഥാനം എന്നിവിടങ്ങളിൽ വിതരണം ചെയ്തു.
ജൂലൈ 31 നാണ് കാസർകോട്ടിൽ നിന്നും ലോഡ് പുറപ്പെട്ടത്. ജില്ലാ പോലീസ് മേധാവി ബിജോയ് പി. ഐപിഎസ്, അഡീഷണൽ എസ്.പി പി. ബാലകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വെള്ളവും ഭക്ഷണവും ശേഖരിച്ചതും വയനാട്ടിലേക്ക് അയച്ചതും.