ഹൈവേ കവര്‍ച്ച സംഘം തോക്കും വാളുമായി കാസര്‍കോട്ട് അറസ്റ്റില്‍
Aug 1, 2014, 12:18 IST
കാസര്‍കോട്: (www.kasargodvartha.com 01.08.2014) കുപ്രസിദ്ധ ഹൈവേ കവര്‍ച്ച സംഘം തോക്കും വാളുമായി കാസര്‍കോട്ട് അറസ്റ്റിലായി. മുംബൈ താനെയിലെ അബ്രാര്‍ എന്ന ബഷീര്‍ (32) മുംബൈ താനെയിലെ മുനീര്‍ (19) മുംബൈ താനെയിലെ മുഷ്താഖ്, (35), മുംബൈ താനെയിലെ ഗുലാം മുഹമ്മദ് എന്ന ഇസ് ഹാഖ് ഷേഖ് (33) എന്നിവരെയാണ് കാസര്‍കോട് സി.ഐ. ജേക്കബും സംഘവും കറന്തക്കാട് ദേശിയപാതയില്വെച്ച് അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ മംഗലാപുരം തെക്കോട്ട് വെച്ച് ഷിറിയയിലെ മൊയ്തീന്റെ മകന് അഹ്മദ് മുസ്തഫയും സൂഹ്യത്തുക്കളും കാറില്‍ സഞ്ചരിക്കുമ്പോള്‍ തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി 11,000 രൂപയും രണ്ടു സാംസങ് മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യുകയായിരുന്നു. കവര്‍ച്ചയ്ക്കിരയായവര്‍ വിവരം ഉള്ളാള്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ഉള്ളാള്‍ പോലീസ് കാസര്‍കോട് കണ്ട്രോള് റൂമില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സി.ഐയും സംഘവും ചൗക്കിയില്‍ വെച്ച് പ്രതികള്‍ സഞ്ചരിച ഡസ്റ്റര്‍ കാറിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയതിനെതുടര്‍ന്ന് കാറിനെ പിന്തുടര്ന്ന് കറന്തക്കാട് വെച്ച് പോലീസ് ജീപ്പ് കുറുകെ ഇട്ട് പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു.
പ്രതികള്‍ സഞ്ചരിച്ച എച്ച്.ആര്. 51 എ.ഡബ്ല്യു 4740 നമ്പര്‍ ഡസ്റ്റര്‍ കാറും കൈത്തോക്കും, രണ്ട് വാളുകളും, ഒരു കത്തിയും ഇവരില്‍ നിന്നും കണ്ടെടുത്തു. പ്രതികള്‍ പിടിയിലായ വിവരം അറിഞ്ഞ് ഉള്ളാള്‍ എസ്.ഐയും സംഘവും കാസര്‍കോട്ട് എത്തിയിട്ടുണ്ട്. ഉള്ളാള്‍ പോലീസുമായി സഹകരിച്ച് പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
സി.ഐയെകൂടാതെ എ.എസ്.ഐ. ആന്റണി, എ.എസ്.ഐ. രാധാക്യഷണന്‍, രജീഷ്, ജിനേഷ്, സുമേഷ്, സുധീഷ്, രാജേഷ്, രഞ്ജിത്, ശ്രീജിത്ത് എന്നിവരും പ്രതികളെപിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
Advertisement:
Also Read:
വെടിനിര്‍ത്തലിനിടയില്‍ ഗാസയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ഇസ്രായേല്‍ ആക്രമണം: 16 മരണം
Keywords: Kasaragod, Ullal, Police, Arrest, Accuse, Car, Kerala, Weapons, Duster Car, 4 member robbers busted.