തെരുവ് നായ്ക്കള്‍ നാലു ആടുകളെ കടിച്ചുകീറി
Jun 28, 2017, 12:28 IST
കാസര്‍കോട്: (www.kasargodvartha.com 28/06/2017) തെരുവ് നായ്ക്കള്‍ നാല് ആടുകളെ കടിച്ചുകീറി. തളങ്കര തെരുവത്തെ നസീറിന്റെ ആടുകളെയാണ് നായ്ക്കള്‍ കടിച്ചുകീറിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മൊഇസ്സുല് ഇസ്ലാം എ എല്‍ പി സ്കൂളിന് സമീപം ഒരു ആട്ടിന്‍ കുട്ടിയെ നായ്ക്കള്‍ ആക്രമിക്കുന്നത് ഇതുവഴി വരികയായിരുന്ന അഷറഫ് എന്ന യുവാവിന്റെ ശ്രദ്ധയില്‍പെടുകയും നായ്ക്കളെ വിരട്ടി ഓടിക്കുകയും ചെയ്തു.
നസീറിന്റെ ആടാണ് ഇതെന്ന് വ്യക്തമാകുകയും ചെയ്തു. നസീറിന്റെ വീട്ടുമുറ്റത്തുനിന്നും ആടിനെ നായ്ക്കള്‍ ഓടിച്ച് കൊണ്ടുവരികയായിരുന്നു. നസീറിന്റെ മറ്റൊരു ആടിനെയും നായ്ക്കള്‍ കടിച്ചുകീറി. ഇതിന് ശേഷം നസീറിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന മറ്റുരണ്ട് ആടുകളെയും നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.
ഈ ഭാഗത്ത് തെരുവ് നായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചിരിക്കുകയാണ്. സ്കൂളികളിലേക്കും മദ്രസകളിലേക്കും പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നായ്ക്കള്‍ ഭീഷണിയായി മാറിയിരിക്കുകയാണ്. രാത്രികാലങ്ങളില്‍ മദ്രസകളിലേക്ക് പോകുന്ന കുട്ടികള്‍ കൂട്ടംകൂടിനില്‍ക്കുന്ന നായ്ക്കളെ കണ്ട് ഭയചകിതരാകുന്നു.
വികൃത ശബ്ദത്തില്‍ മുരണ്ടുകൊണ്ട് പാഞ്ഞടുക്കുന്ന നായ്ക്കളില്‍ നിന്നും ഭാഗ്യം കൊണ്ട് മാത്രമാണ് കുട്ടികള്‍ രക്ഷപ്പെടുന്നത്. രാത്രി കാലങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത് മൂലമുള്ള ദുരിതം ഏറെയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, School, Madrasa, Students,4 goats attacked by street dogs