city-gold-ad-for-blogger
Aster MIMS 10/10/2023

തൊഴിലില്ലായ്മ അവര്‍ക്ക് പഴങ്കഥ; പെയിന്റിംഗ് പരിശീലനം പൂർത്തിയാക്കി 30 പേർ ജോലിയിലേക്ക്; ഇനി സ്വപ്നങ്ങള്‍ക്കും നിറം പകരും

പരപ്പ: (www.kasargodvartha.com 24.02.2022) പരപ്പ ബ്ലോകിലെ ഒരു സംഘം പട്ടിക വര്‍ഗ യുവാക്കളുടെ സ്വപ്നങ്ങള്‍ നിറമുള്ളതാവുകയാണ്. തൊഴിലില്ലായ്മയും തൊഴില്‍ ചൂഷണവും ഇനി അവര്‍ക്ക് പഴങ്കഥ. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഗോത്ര ജീവിക പദ്ധതി പ്രകാരം പെയിന്റിംഗ് പരിശീലനം പൂര്‍ത്തീകരിച്ചിരിക്കുകയാണ് അവര്‍ 30 പേര്‍. സ്വയം തൊഴിലിനു പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു മാസത്തെ പെയിന്റിംഗ് പരിശീലനം ലഭിച്ച ഇവര്‍ ഇനി മുതല്‍ വീടുകള്‍ക്കും അവരുടെ സ്വപ്നങ്ങള്‍ക്കും നിറം പകരാന്‍ ഇറങ്ങുന്നു.
               
തൊഴിലില്ലായ്മ അവര്‍ക്ക് പഴങ്കഥ; പെയിന്റിംഗ് പരിശീലനം പൂർത്തിയാക്കി 30 പേർ ജോലിയിലേക്ക്; ഇനി സ്വപ്നങ്ങള്‍ക്കും നിറം പകരും

ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാല്‍, കിനാനൂര്‍ - കരിന്തളം തുടങ്ങിയ പഞ്ചായതുകളില്‍ നിന്നുമാണ് യുവാക്കളെ തെരഞ്ഞെടുത്തത്. മുഖ്യ പരിശീലകനായ ജോസഫ് പതിയിലിന്റെ നേതൃത്വത്തില്‍ ഒരു മാസമായിരുന്നു പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കിയ യുവാക്കള്‍ ഇതിനകം തന്നെ രണ്ടു വീടുകളുടെ പെയിന്റിംഗ് പ്രവര്‍ത്തികള്‍ സ്വന്തമായി പൂര്‍ത്തിയാക്കുകയും ചെയ്തു.

പട്ടിക വര്‍ഗ ജനവിഭാഗങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട വേതനം ഉറപ്പു വരുത്തുന്നതിനും സ്ഥിരതയാര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഗോത്ര ജീവിക. പട്ടിക വര്‍ഗവികസന വകുപ്പിനു വേണ്ടി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായി ബോധവത്കരണ ശില്പശാലകള്‍ നടത്തുകയും ഇതില്‍ പങ്കെടുക്കുന്നവരില്‍ നിന്നും നേരിട്ട് അപേക്ഷ നല്‍കുന്നവരില്‍ നിന്നുമാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.

18 നും 50 നും വയസിനിടയില്‍ തൊഴില്‍ ചെയ്യാന്‍ കായിക ക്ഷമതയുള്ളവരെയാണ് തെരഞ്ഞെടുത്തത്. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്കുകയാണ് അടുത്ത ഘട്ടം. പരിശീലനത്തിനു ശേഷം 10 പേര്‍ അടങ്ങുന്ന ഗ്രൂപുകളായി തിരിച്ചു സ്വയം സഹായ സംഘങ്ങള്‍ സൃഷ്ടിക്കുകയാണ് മൂന്നാം ഘട്ടം. ഇത്തരം സംഘങ്ങള്‍ക്ക് പണികള്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും പണി ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള സഹായവും നല്കും. മേസണ്‍, ഫ്ളോറിംഗ്, പെയിന്റിംഗ്, മരപ്പണി, ബാഗ് നിര്‍മാണം, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ റിപയറിംഗ് തുടങ്ങിയ തൊഴിലുകളില്‍ ഗോത്ര ജീവിക പദ്ധതി പ്രകാരം പരിശീലനം നല്കുന്നു.

ഗോത്രജീവിക പട്ടിക വര്‍ഗ സ്വാശ്രയ സംഘം രൂപീകരണം പരപ്പ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മോഹനന്‍ അധ്യക്ഷത വഹിച്ചു . പരപ്പ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസര്‍ സി ഹെറാള്‍ഡ് ജോണ്‍ മുഖ്യാതിഥിയായിരുന്നു. യുവാക്കള്‍ക്ക് പരിശീലനം നല്കിയ അധ്യാപകനെ ആദരിക്കുന്ന ചടങ്ങും നടന്നു. ഭീമനടി പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഭീമനടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ ബാബു, സി എം ഡി പ്രൊജക്ട് ഓഫിസര്‍ ജി ഷിബു, ബ്ലോക് പഞ്ചായത് അംഗങ്ങളായ എ വി രാജേഷ്, അന്നമ്മ മാത്യൂ, പി ഡി നാരായണി, വെസ്റ്റ് എളേരി പഞ്ചായത് അംഗം ടി വി രാജീവന്‍, പരിശീലകന്‍ ജോസഫ് പതിയില്‍ തുടങ്ങിയവരും സംസാരിച്ചു.

Keywords: News, Kerala, Kasaragod, Parappa, Work, Top-Headlines, Training, Mobile Phone, Panchayath, 30 people completed painting training.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL