സ്വിഫ്റ്റ് കാറില്‍ കടത്തിയ 5 കിലോ കഞ്ചാവുമായി 2 പേര് അറസ്റ്റില്‍
Nov 30, 2015, 11:06 IST
ഉളിയത്തടുക്ക: (www.kasargodvartha.com 30/11/2015) സ്വിഫ്റ്റ് കാറില്‍ കടത്തിയ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് പേരെ ബദിയടുക്ക എസ് ഐ സന്തോഷ് കുമാറും സംഘവും അറസ്റ്റുചെയ്തു. സീംതാംഗോളി എ കെ ജി നഗറിലെ ഫൈസല്‍ (27), പട് ളയിലെ റൗഫ് (29) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കെ എല്‍ 14 എന്‍ 7919 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ കടത്തുമ്പോഴാണ് കാറിനകത്തുനിന്നും അഞ്ച് കിലോ കഞ്ചാവ് പിടികൂടിയത്. സംഘത്തിലെ മറ്റൊരു യുവാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഉളിയത്തടുക്കയില്‍ ഒരു യുവാവിന് വെട്ടേറ്റ സംഭവവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് കഞ്ചാവ് കടത്ത് സംഘം പിടിയിലായത്. കുമ്പള എസ് ഐ അനൂപും സംഘവും സ്ഥലത്തെത്തിയിരുന്നു. പിന്നീട് ബദിയടുക്കപോലീസ് എത്തിയാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Keywords: Uliyathaduka, Kasaragod, Kerala, Ganja seized, Arrest, 2 arrested with 5 Kg ganja.