Missing Complaint | പത്താം ക്ലാസ് വിദ്യാര്‍ഥിയെ കോഴിക്കോട് നിന്നും കാണാതായതായി പരാതി; ബേക്കലില്‍ നിന്നും ടവര്‍ ലൊകേഷന്‍ ലഭിച്ചു
Jul 4, 2022, 18:44 IST
കോഴിക്കോട്: (www.kasargodvartha.com) പത്താം ക്ലാസ് വിദ്യാര്‍ഥിയെ കോഴിക്കോട് നിന്നും കാണാതായതായി പരാതി. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന് പരിധിയിലെ കൊളത്തറ ചുങ്കത്തെ കെ ജിഷ്ണുവിനെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ 11 മണിക്ക് അരീക്കോട് ട്യൂഷൻ സെന്ററില്‍ പോയ ശേഷം തിരിച്ചുവന്നിട്ടില്ലെന്ന് ബന്ധു സുഷേഗ് നല്ലളം പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
അരീക്കോട് നിന്നും കുട്ടി ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യത്തില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. ട്രെയിനില്‍ പോകുമ്പോഴായിരിക്കാം ബേക്കലിലെ ടവര്‍ ലൊകേഷന്‍ കാണിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
കുട്ടിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497987179, 8129885178 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയോ ചെയ്യണമെന്ന് പൊലീസും ബന്ധുക്കളും അഭ്യര്‍ഥിച്ചു.
ചുവന്ന അക്ഷരത്തിൽ എഴുത്തുകളുള്ള കറുത്ത ടീ ഷർടും കറുത്ത പാന്റും കടും നീല നിറത്തിലുള്ള തൊപ്പിയുമാണ് കുട്ടി കാണാതാവുന്ന സമയത്ത് ധരിച്ചിരുന്നത്. ഏകദേശം 1.65 മീറ്റർ ഉയരവും മെലിഞ്ഞ ശരീര പ്രകൃതിയുമാണ്. കണ്ണിന് ചെറിയ അസുഖവുമുണ്ട്.
Keywords: Kozhikode, Kasaragod, Kerala, News, Top-Headlines, Missing, Police, Case, Complaint, Boy, Bekal, Investigation, Train, 10th class student goes missing from Kozhikode. < !- START disable copy paste -->