'കാസര്‍കോട്ടേക്ക് കഞ്ചാവ് എത്തിച്ച് മൊത്തവിതരണം ചെയ്യുന്നയാള്‍ അറസ്റ്റിൽ'; വിവരം ലഭിച്ചത് നേരത്തെ പിടിയിലായവരിൽ നിന്ന്; കണ്ടെത്തിയത് ആന്ധ്രാപ്രദേശിൽ നിന്ന്
Feb 10, 2022, 12:48 IST
കാസർകോട്: (www.kasargodvartha.com 10.02.2022) കാസർകോട് ജില്ലയിലേക്ക് കഞ്ചാവ് മൊത്തവിതരണം നടത്തുന്നയാൾ പിടിയിലായതായി പൊലീസ് അറിയിച്ചു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് കബീർ എൻ എം (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 45 കിലോ കഞ്ചാവുമായി പിടികൂടിയ പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന ഇയാളെ കുറിച്ച് സൂചന ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കബീർ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന ആന്ധ്രാപ്രദേശ് പൊലീസുമായി ബന്ധപ്പെടുകയും അവരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം കുഞ്ചത്തൂർ നിന്നും 3.6 കിലോ കഞ്ചാവ് പിടികൂടി.
യുവാവിനെ പിടികൂടിയ സംഘത്തിൽ കാസർകോട് ഡിവൈഎസ്‌പി പി ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ മനോജ് വി വി, എസ് ഐ ബാലകൃഷ്ണൻ സി കെ, എസ് സി പി ഒ ശിവകുമാർ, സി പി ഒമാരായ ഗോകുല എസ്, ഷജീഷ്, ഡ്രൈവർ രഞ്ജിത് എന്നിവർ ഉണ്ടായിരുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, Police, Arrest, Ganja Seized, Seized, Ganja, Kanjavu, Youth, DYSP, Cannabis dealer arrested.
< !- START disable copy paste -->