city-gold-ad-for-blogger
Aster MIMS 10/10/2023

ബെളിഞ്ചയില്‍ 17 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ അടിയന്തിര നടപടി

ബെളിഞ്ച: കാസര്‍കോട് താലൂക്കിലെ കുമ്പഡാജ വില്ലേജില്‍പെട്ട സര്‍വ്വേ നമ്പര്‍ 806/1എ, 682എ, 314, 307 എന്നീ സര്‍ക്കാര്‍ ഭൂമിയായ പാലകമൂല, നീറമൂല, ബൈരമൂല, കാരക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ 15 വര്‍ഷമായി പാവപ്പെട്ട 17 കുടുംബങ്ങള്‍ വീട് നിര്‍മ്മിച്ച് സ്ഥിരമായി താമസിച്ചുവരുന്നു. പ്രസ്തുത കുടുംബങ്ങള്‍ക്ക് അവരുടെ പേരില്‍ പട്ടയം അനുവദിച്ച് കിട്ടുന്നതിന് വേണ്ടി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ പട്ടയം അനുവദിച്ചുകിട്ടിയിട്ടില്ല.

ബെളിഞ്ചയില്‍ 17 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ അടിയന്തിര നടപടിഅതുകൊണ്ടുതന്നെ പ്രസ്തുത കുടുംബങ്ങള്‍ക്ക് സ്ഥലത്തിന്റെ രേഖയില്ലാത്തതുകൊണ്ട് സര്‍ക്കാരില്‍ നിന്ന് യാതൊരു ആനുകൂല്യങ്ങളും ലഭിക്കാറില്ല. കശുവണ്ടി, കവുങ്ങ്, കുരുമുളക്, വാഴ, ചെറുകിട പച്ചക്കറികള്‍ എന്നിവ ഈ പ്രദേശക്കാര്‍ കൃഷി ചെയ്തിരുന്നു. പ്രസ്തുത പ്രദേശം കാസര്‍കോട് എസ്റ്റേറ്റ് ആദൂര്‍ ഡിവിഷന്‍ ചിപ്പറമ്പ് ബ്ലോക്കിലെ കശുമാവ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ ആയതുകൊണ്ട് ഇവിടെ അനേകം എന്‍ഡോസള്‍ഫാന്‍ ബാധിതരും ഉണ്ട്. 

ആയതിനാല്‍ പ്രസ്തുത കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് കുമ്പഡാജ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹമീദ് പൊസോളിഗ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.അബൂബക്കര്‍ എന്നിവര്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുറസാഖ് എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചേമ്പറില്‍ ചെന്ന് നിവേദനം നല്‍കുകയും മുഖ്യമന്ത്രി ഉടന്‍തന്നെ അടിയന്തിരമായി അന്വേഷിച്ച് പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് ഓര്‍ഡര്‍ ഇടുകയും ചെയ്തു.

Keywords:  Belinja, Kasaragod, Muslim-league, Pattayam, Oommen Chandy

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL